
കാലിഫോർണിയ: ക്ലബ് ഫുട്ബോൾ സൗഹൃദ മത്സരത്തിൽ റയൽ ബെറ്റിസിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റെഡ് ഡെവിൾസിന്റെ വിജയം. മാർകസ് റാഷ്ഫോർഡും അമദ് ദിയാലോയും കാസമിറോയും ഗോളുകൾ നേടി. ഐകെർ ലോസാദ, ഡീഗോ ലോറന്റെ എന്നിവരാണ് ബെറ്റിസിന്റെ ഗോളുകൾ നേടിയത്.
മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ യുണൈറ്റഡ് താരം ജേഡൻ സാഞ്ചോ വലചലിപ്പിച്ചെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. പിന്നാലെ ബെറ്റിസ് ആദ്യ ഗോളുമായി മത്സരത്തിൽ മുന്നിലെത്തി. 15-ാം മിനിറ്റിൽ റോഡ്രി സാഞ്ചസിന്റെ പാസ് ലോസാദ വലയിലാക്കുകയായിരുന്നു. തൊട്ടുപിന്നാലെ 18-ാം മിനിറ്റിൽ തന്നെ യുണൈറ്റഡ് ഒപ്പമെത്തി. പെനാൽറ്റിയിലൂടെ മാർകസ് റാഷ്ഫോർഡ് വലകുലുക്കി.
ക്ലബ് ഫുട്ബോൾ സൗഹൃദ മത്സരം; യൂറോപ്പ്യൻ ചാമ്പ്യന്മാരെ വീഴ്ത്തി എ സി മിലാൻഅധികം വൈകാതെ റെഡ് ഡെവിൾസ് മുന്നിലെത്തി. 24-ാം മിനിറ്റിൽ അമദ് ദിയാലോയാണ് ഗോൾ നേടിയത്. 30-ാം മിനിറ്റിൽ കാസമിറോയിലൂടെ യുണൈറ്റഡ് വീണ്ടും ലീഡ് ഉയർത്തി. ആദ്യ പകുതിക്ക് പിരിയുമ്പോൾ റെഡ് ഡെവിൾസിന് വ്യക്തമായ ലീഡ് ഉണ്ടായിരുന്നു. എന്നാൽ 61-ാം മിനിറ്റിൽ ലോറന്റെ ബെറ്റിസിനായി ഗോൾ നേടിയതോടെ മത്സരം വീണ്ടും ആവേശകരമായി. എന്നാൽ അവശേഷിച്ച സമയത്ത് ഒരു സമനില ഗോൾ കണ്ടെത്താൻ കഴിയാതിരുന്നതോടെ മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചു.