കെവിൻ കാംബെലിന് വിട; ആഴ്‌സണലിന്റെയും എവർട്ടണിന്റെയും മുൻ താരം

ആഴ്‌സണലിന് വേണ്ടി 163 മത്സരങ്ങളിൽ നിന്ന് 46 ഗോളുകൾ നേടി
കെവിൻ കാംബെലിന് വിട; ആഴ്‌സണലിന്റെയും എവർട്ടണിന്റെയും മുൻ താരം

ലണ്ടൻ: ആഴ്‌സണലിന്റെയും എവർട്ടണിന്റെയും മുൻ താരം കെവിൻ കാംബെൽ അന്തരിച്ചു. 54 വയസ്സായിരുന്നു. ആഴ്‌സണൽ ക്ലബിന് വേണ്ടി ഇരുന്നൂറിലധികം മത്സരങ്ങൾ കളിച്ച താരം ക്ലബിനൊപ്പം ലീഗ് കപ്പ്, എഫ്എ കപ്പ്, ലീഗ് കപ്പ് കിരീടങ്ങൾ നേടി. 1988 മുതൽ 1995 വരെ നീണ്ട എഴുപത് വര്ഷം ആഴ്‌സണലിന് വേണ്ടി കളിച്ച താരം 1999 മുതൽ 2005 വരെ എവർട്ടണിന് വേണ്ടി കളിച്ചു. ഈ ക്ലബുകൾക്ക് പുറമെ നോട്ടിങ്ഹാം ഫോറസ്റ്റ്, വെസ്റ്റ് ബ്രോം,കാർഡിഫ് സിറ്റി ടീമുകളാക്കയും കളിച്ചു. ഇംഗ്ലണ്ട് ജൂനിയർ ടീമിനും വേണ്ടി കളിച്ച താരം 2007 ലാണ് ഫുട്‍ബോളിൽ നിന്ന് വിരമിക്കുന്നത്

ആഴ്‌സണലിന് വേണ്ടി 163 മത്സരങ്ങളിൽ നിന്ന് 46 ഗോളുകൾ നേടി. എവർട്ടണിന് വേണ്ടി 137 മത്സരങ്ങളിൽ നിന്നും 36 ഗോളുകളും നേടി. ഫുട്‍ബോളിൽ നിന്ന് വിരമിച്ച ശേഷവും കമന്ററേറ്ററായും മറ്റും സ്പോർട്സ് ടെലിവിഷൻ ഗസ്റ്റായും സജീവമായിരുന്നു. പലവിധ ശാരീരിക ബുദ്ധിമുട്ടുകളാൽ ചികിത്സയിലായിരിക്കെയാണ് വിയോഗം. താരത്തിന്റെ വിയോഗത്തിൽ പ്രീമിയർ ലീഗ് അധികൃതർ അടക്കം, ഫുട്‍ബോൾ മേഖലയിൽ നിന്നുള്ള നിരവധി പേർ അനുശോചനം അറിയിച്ചു.

കെവിൻ കാംബെലിന് വിട; ആഴ്‌സണലിന്റെയും എവർട്ടണിന്റെയും മുൻ താരം
യൂറോ;ഷാക്കിരിയുടെ സ്വിറ്റ്‌സർലൻഡ്, യോഗ്യത റൗണ്ടിൽ തോൽവിയറിയാത്ത ഹംഗറിക്കെതിരെ

Related Stories

No stories found.
logo
Reporter Live
www.reporterlive.com