സൗദി ലീഗിലും ചരിത്രമെഴുതി റോണോ; രണ്ട് വൻകരകളിലെ നാല് ലീഗുകളിൽ കയ്യൊപ്പ് പതിപ്പിച്ച ആദ്യതാരം

അല്‍ ഇത്തിഹാദിനെതിരെ രണ്ട് ഗോളുകളാണ് അല്‍ നസറിന്റെ നായകന്‍ അടിച്ചുകൂട്ടിയത്
സൗദി ലീഗിലും ചരിത്രമെഴുതി റോണോ; രണ്ട് വൻകരകളിലെ നാല് ലീഗുകളിൽ കയ്യൊപ്പ് പതിപ്പിച്ച ആദ്യതാരം

റിയാദ്: സൗദി പ്രോ ലീഗില്‍ റെക്കോര്‍ഡ് കുറിച്ച് സൂപ്പര്‍ താരം താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോയ്ക്ക് സ്വന്തമായത്. സീസണിലെ 31 മത്സരങ്ങളില്‍ നിന്ന് 35 ഗോളുമായാണ് പോര്‍ച്ചുഗീസ് താരം ടോപ് സ്‌കോററായത്.

അല്‍ ഇത്തിഹാദിനെതിരെ നടന്ന മത്സരത്തിന് പിന്നാലെയാണ് റൊണാള്‍ഡോ ഗോള്‍ വേട്ടയില്‍ ഒന്നാമതെത്തിയത്. മത്സരത്തില്‍ രണ്ട് ഗോളുകളാണ് അല്‍ നസറിന്റെ നായകന്‍ അടിച്ചുകൂട്ടിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലും 69-ാം മിനിറ്റിലുമാണ് റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്. മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അല്‍ നസര്‍ വിജയിക്കുകയും ചെയ്തു.

സൗദി ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡില്‍ മൊറോക്കന്‍ ഫോര്‍വേര്‍ഡ് അബ്ദുറസാഖ് ഹംദല്ലയെയാണ് റൊണാള്‍ഡോ മറികടന്നത്. 2019ല്‍ ഹംദല്ല ഒരു സീസണില്‍ 34 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

മറ്റൊരു അപൂര്‍വ്വ നേട്ടവും റൊണാള്‍ഡോയെ തേടിയെത്തി. നാല് വ്യത്യസ്ത ലീഗുകളിലെ ടോപ് സ്‌കോററാകുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് റൊണാള്‍ഡോ. സൗദി പ്രോ ലീഗിന് മുന്‍പ് ലാ ലീഗ, സീരി എ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്നീ ലീഗുകളിലാണ് റൊണാള്‍ഡോ ടോപ് സ്‌കോററായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com