വണ്ടർ കിഡുകൾ നേർക്കുനേർ പോരാടി; ബ്രസീൽ സ്പെയിൻ സൗഹൃദത്തിന് ആവേശ സമനില

40-ാം മിനിറ്റിലെ റോഡ്രി​ഗോയുടെ ​ഗോളിൽ ബ്രസീൽ ആദ്യ മറുപടി നൽകി.
വണ്ടർ കിഡുകൾ നേർക്കുനേർ പോരാടി; ബ്രസീൽ സ്പെയിൻ സൗഹൃദത്തിന് ആവേശ സമനില

മാഡ്രിഡ്: യൂറോ കപ്പിനും കോപ്പ അമേരിക്കയ്ക്കും മുമ്പായുള്ള ബ്രസീല്‍-സ്പെയിൻ സൗഹൃദ പോരാട്ടം സമനിലയിൽ. മത്സരത്തിൽ ഇരുടീമുകളും മൂന്ന് ​ഗോളുകൾ വീതം നേടി. യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും വമ്പന്മാർ തമ്മിലുള്ള പോരാട്ടമെന്നാണ് മത്സരം വിശേഷിപ്പിച്ചത്. എന്നാൽ മത്സരം അവസാനിച്ചത് ലാമിൻ യമാൽ-എൻഡ്രിക്ക് കൗമാരപ്പോരാട്ടമായാണ്.

മത്സരത്തിന്റെ തുടക്കം മുതൽ ലാമിൻ യമാൽ ബ്രസീൽ പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തി. 11-ാം മിനിറ്റിൽ യമാലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി റോഡ്രി വലയിലെത്തിച്ചു. 36-ാം മിനിറ്റിലെ ഡാനി ഓൾമോയുടെ ​ഗോളിൽ മത്സരത്തിൽ സ്പെയിൻ രണ്ട് ​ഗോളിന് മുന്നിലായി. 40-ാം മിനിറ്റിലെ റോഡ്രി​ഗോയുടെ ​ഗോളിൽ ബ്രസീൽ ആദ്യ മറുപടി നൽകി.

വണ്ടർ കിഡുകൾ നേർക്കുനേർ പോരാടി; ബ്രസീൽ സ്പെയിൻ സൗഹൃദത്തിന് ആവേശ സമനില
ഓറഞ്ച് കോട്ട പൊളിച്ചു; യൂറോ കപ്പിന് ജർമ്മനി ഒരുങ്ങിത്തന്നെ

രണ്ടാം പകുതിയിൽ 50-ാം മിനിറ്റിൽ എൻഡ്രിക്കിന്റെ ​ഗോളിൽ ബ്രസീൽ സമനില നേടി. 85-ാം മിനിറ്റിൽ വീണ്ടും ലാമിൻ യമാലിനെ വീഴ്ത്തിയതിന് സ്പെയിനിന് പെനാൽറ്റി ലഭിച്ചു. റോഡ്രി വീണ്ടും ​ഗോൾ നേടി. എന്നാൽ 96-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ​ഗോളാക്കി മാറ്റി ലൂക്കാസ് പാക്വെറ്റ ബ്രസീലിന് സമനില ​നേടിത്തന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com