രാജ്യത്തിനായി കളിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; സുനിൽ ഛേത്രി

ആലോചിച്ചാൽ ഇതൊരു അവിശ്വസനീയമായ നേട്ടമാണ്.
രാജ്യത്തിനായി കളിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; സുനിൽ ഛേത്രി

ഡൽഹി: ഇന്ത്യൻ ഫുട്ബോളിനായി 150 മത്സരങ്ങളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇതിഹാസതാരം സുനിൽ ഛേത്രി. എന്നാൽ താൻ ഒരിക്കലും രാജ്യത്തിനായി കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ഛേത്രി. രാജ്യത്തിനു വേണ്ടി കളിക്കുന്നതിന് തൊട്ടുമുമ്പ് ഒരു മികച്ച ക്ലബിലെത്തണം. തന്നെ സംബന്ധിച്ച് അതുപോലും ഒരു വലിയ ദൂരമായിരുന്നുവെന്ന് ഛേത്രി പറഞ്ഞു.

ആലോചിച്ചാൽ ഇതൊരു അവിശ്വസനീയമായ നേട്ടമാണ്. താൻ വലിയ ഭാ​ഗ്യവാനാണ്. കുറച്ച് ദിവസം മുമ്പാണ് താൻ കരിയറിലെ 150-ാം മത്സരത്തിലേക്ക് എത്തുന്നുവെന്ന് മനസിലാക്കിയത്. ഈ വലിയ യാത്രയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ഛേത്രി വ്യക്തമാക്കി.

രാജ്യത്തിനായി കളിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; സുനിൽ ഛേത്രി
ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് നേരെ കൂവൽ; ഇതുപോലൊന്ന് ആദ്യ അനുഭവമെന്ന് കെവിൻ പീറ്റേഴ്സൺ

2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരവും ഛേത്രിയാണ്. 39കാരനായ ഛേത്രി 93 ​ഗോളുകൾ ഇതിനോടകം നേടിക്കഴി‍ഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com