മിസ്റ്റര്‍ കേരള പൊലീസ് 2021 വിജയിയായി ബി റ്റി ശ്രീജിത്ത്
12 Dec 2021 1:10 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മിസ്റ്റര്‍ കേരള പൊലീസ് 2021ആയി കെപി ഒന്നാം ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബി റ്റി ശ്രീജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടന്ന ശരീരസൗന്ദര്യമത്സരത്തിലാണ് വിജയിയെ കണ്ടെത്തിയത്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് വിജയിക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു.
ശ്രീജിത്ത് ഉള്‍പ്പടെ മത്സരത്തില്‍ വിജയികളായ ഏഴുപേരുടെ സംഘമാണ് ഈ വർഷത്തെ ദേശീയ പൊലീസ് ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരള പൊലീസിനെ പ്രതിനിധാനം ചെയ്യുക. എഡിജിപി സഞ്ജീവ് കുമാര്‍ പട്ജോഷി, സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസറും എഡിജിപിയുമായ മനോജ് എബ്രഹാം, ഡിഐജി പി പ്രകാശ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Next Story