Top

നെറ്റ്ഫ്ലിക്സ് കീഴടക്കി 'ആർആർആറും' 'ബീസ്റ്റും'; സീരീസ് പട്ടികയിൽ നിന്നൊഴിയാതെ സ്ക്വിഡ് ഗെയിമും മണി ഹൈസ്റ്റും

ബീസ്റ്റിനും 'ആർആർആറി'നുമൊപ്പം തെന്നിന്ത്യയിൽ നിന്ന് രാധേ ശ്യാമും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്

25 May 2022 4:58 AM GMT
ഫിൽമി റിപ്പോർട്ടർ

നെറ്റ്ഫ്ലിക്സ് കീഴടക്കി ആർആർആറും ബീസ്റ്റും; സീരീസ് പട്ടികയിൽ നിന്നൊഴിയാതെ സ്ക്വിഡ് ഗെയിമും മണി ഹൈസ്റ്റും
X

നെറ്റ്ഫ്ലിക്സിൽ ഇന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കണ്ട ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് രാജമൗലിയുടെ 'ആർആർആർ'. തൊട്ടു പിന്നാലെ വിജയ് ചിത്രം ബീസ്റ്റിന്റെ ഹിന്ദി തെലുങ്ക് പതിപ്പുകൾ. തിയേറ്ററിൽ നിന്ന് ലഭിച്ച സ്വീകാര്യതയേക്കാൾ ബീസ്റ്റിന് ഒടിടിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ പത്തിൽ മൂന്ന് സ്ഥാനങ്ങളിലാണ് ബീസ്റ്റ് ഇടം നേടിയിരിക്കുന്നത്.

ബീസ്റ്റിനും ആർആർആറിനുമൊപ്പം തെന്നിന്ത്യയിൽ നിന്ന് രാധേ ശ്യാമും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. ആർആർആർ, ജേഴ്‌സി, ടൂൾസിദാസ് ജൂനിയർ, ബീസ്റ്റ്, ഗംഗുഭായ് കത്തിയാവാഡി, എ പെർഫെക്റ്റ് പെയറിങ്, ദി ഹണ്ട്, രാധേ ശ്യാം, ബീസ്റ്റ്, ഇൻവിസിബിൾ മാൻ എന്നിങ്ങയാണ് പട്ടിക. അതെ സമയം നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ സീരീസുകളുടെ പട്ടികയിൽ മണി ഹൈസ്റ്റും സ്ക്വിഡ് ഗെയിമും ഇപ്പോഴും നിലനിൽക്കുകയാണ്.


ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് പാരമ്പരകളാണ് മണി ഹൈസ്റ്റും സ്ക്വിഡ് ഗെയിമും. ഇപ്പോഴും രണ്ട് സീരീസുകൾക്കും പ്രേക്ഷകർ നിരവധിയാണ്. ദി ലിങ്കൺ ലോയർ, ഓൾ ഓഫ് അസ് ആർ ഡെഡ്, ബിസ്സിനെസ്സ് പ്രൊപോസൽ, മായി: എ മതേർസ് റെയ്ജ്, ടുമാറോ, ലവ് ഡെത്ത് ആൻഡ് റോബോട്ട്സ്, ഹൂ കിൽഡ് സാറാ?, സ്ട്രെയ്ഞ്ചർ തിങ്ങ്സ്, മണി ഹൈസ്റ്റ്, സ്ക്വിഡ് ഗെയിം എന്നിങ്ങനെയാണ് സിരീസിന്റെ പട്ടിക.


നെറ്റ്ഫ്ലിക്സിന്റെ ആഗോള റാങ്കിങ്ങിൽ ആർആർആർ ആറാം സ്ഥാനത്തും ഗംഗുഭായ് കത്തിയാവാഡി ഒമ്പതാം സ്ഥാനത്തും ജേഴ്‌സി പത്താം സ്ഥാനത്തുമാണ്. ഇന്ത്യ കൂടാതെ പാകിസ്ഥാൻ, ബെഹറിൻ, ബംഗ്ലാദേശ്, കുവൈറ്റ്, മാൽഡീവ്സ്, മലേഷ്യ, മൊറീഷ്യസ്, ഒമാൻ, ഖത്തർ, യുഎഇ എന്നിവടങ്ങളിൽ ആർആർആർ തന്നെയാണ് ഏറ്റവും കൂടുതൽ പ്രേക്ഷകരുമായി ആദ്യ സ്ഥാനത്ത് നിൽക്കുന്നത്.

Story highlights: Netflix top ten india, RRR and Beast are in first place; Squid Game and Money Heist in list

Next Story

Popular Stories