Top

'രാജമൗലി മാമാ ചതിക്കരുത്'; അനൂപ് മേനോന്റെ വാക്കുകൾ വൈറലാകുന്നു

സിനിമയെ പ്രശംസിച്ച് സംവിധായകൻ സജി സുരേന്ദ്രൻ എഴുതിയ കുറിപ്പാണ് അനൂപ് മേനോൻ പങ്കുവെച്ചത്.

19 March 2022 12:04 PM GMT
ഫിൽമി റിപ്പോർട്ടർ

രാജമൗലി മാമാ ചതിക്കരുത്; അനൂപ് മേനോന്റെ വാക്കുകൾ വൈറലാകുന്നു
X

അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രമാണ് '21 ഗ്രാംസ്'. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് നടൻ അനൂപ് മേനോൻ പങ്കുവെച്ച പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

സിനിമയെ പ്രശംസിച്ച് സംവിധായകൻ സജി സുരേന്ദ്രൻ എഴുതിയ കുറിപ്പാണ് അനൂപ് മേനോൻ പങ്കുവെച്ചത്. സിനിമയുടെ ക്ലൈമാക്സ് അതിഗംഭീരമാണ് എന്ന് സജി സുരേന്ദ്രൻ പറയുന്നത്.രാജമൗലി ചിത്രം ആർ ആർ ആർ അടുത്ത വാരം റിലീസ് ചെയ്യുമ്പോൾ 21 ഗ്രാംസിനെ തിയേറ്ററുകളിൽ നിന്ന് ഒഴിവാക്കരുത് എന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ അപേക്ഷിക്കുന്നുണ്ട്. 'രാജമൗലി മാമാ ചതിക്കരുത്' എന്ന ക്യാപ്ഷനോടെയാണ് അനൂപ് മേനോൻ പോസ്റ്റ് പങ്കുവെച്ചത്. താരത്തിന്റെ ഈ രസകരമായ ക്യാപ്‌ഷൻ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.


നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന '21 ഗ്രാംസ്' മാർച്ച് 18നാണ് റിലീസ് ചെയ്തത്. വ്യത്യസ്തമായ ഒരു ത്രില്ലറാണ് സിനിമയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. സിനിമയുടെ ക്ലൈമാക്സിന് ഏറെ പ്രശംസകൾ വരുന്നുണ്ട്. ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ലിയോണ ലിഷോയ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. അഞ്ചാം പാതിര, ഫോറൻസിക് എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിൽ എത്തുന്ന ത്രില്ലർ സിനിമ എന്ന പ്രത്യേകത കൂടി 21 ഗ്രാംസിനുണ്ട്.

സംവിധായൻ ബിബിൻ കൃഷ്ണൻ തന്നെ ആണ് ചിത്രത്തിന്റെ കഥയും ,തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത്.അനൂപ് മേനോൻ ലിയോണ ലിഷോയ് എന്നിവരെ കൂടാതെ അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.

story highlights: anoop menon shares funny comment on 21 grams movie post

Next Story