ഗ്ലാമറസ് ലുക്കില്‍ ഹന്‍സിക; വൈറലായി ചിത്രങ്ങള്‍

സ്റ്റണ്ണിങ് ലുക്ക് എന്ന് ആരാധകര്‍

dot image

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് ഹന്‍സിക മോത്വാനി. നാടന്‍ ലുക്കിലും മോഡേണ്‍ ലുക്കിലുമെല്ലാം ഹന്‍സിക പ്രത്യക്ഷപ്പെടാറുണ്ട്. വെള്ള നിറത്തിലുള്ള കോ-ഓര്‍ഡ് സെറ്റ് ധരിച്ചുള്ള ഗ്ലാമറസ്സായ ചിത്രങ്ങളാണ് ഹന്‍സിക ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വെള്ളത്തിറത്തിലുള്ള ബ്ലേസറില്‍ പേളും ഗോള്‍ഡും ഉപയോഗിച്ചുള്ള വര്‍ക്കാണ് ഹൈലൈറ്റ് ചെയ്തു നില്‍ക്കുന്നത്. വെള്ള നിറത്തിലുള്ള ബ്രാലെറ്റും, സൈഡ് സ്ലിറ്റോടു കൂടിയ സ്‌കര്‍ട്ടുമാണ് ഈ ഔട്ട്ഫിറ്റിന്റെ മറ്റൊരു പ്രത്യേകത. ബ്ലേസറിനു മാത്രം 9000 രൂപയാണ് വില. ബ്ലേസ് കോര്‍ഡ് സെറ്റ് 110000 രൂപ വിലമതിക്കുന്നതാണ്.

മൊസാട്ടിയുടെ 2900 രൂപ വില വരുന്ന ഗോള്‍ഡന്‍ നെക്ലസ്സും, ഇഷാരയുടെ ഹാന്‍ഡ് കഫും, ഹൗസ് ഓഫ് ശിഖയുടെ മോതിരവുമാണ് ഒപ്പം അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍. സ്റ്റണ്ണിങ് ലുക്ക് എന്നു തന്നെയാണ് ആരാധകര്‍ ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.

dot image
To advertise here,contact us
dot image