43 മില്യണ്‍ ഡോളറിന്റെ നെക്ക്പീസില്‍ പ്രിയങ്ക; വൈറലായി ചിത്രങ്ങള്‍

140 കാരറ്റ് ഡയമണ്ടുകള്‍ കൊണ്ടുള്ള ഈ നെക്ലേസ് നിര്‍മ്മിച്ചത് 2800 മണിക്കൂറുകള്‍ എടുത്താണ്
43 മില്യണ്‍ ഡോളറിന്റെ നെക്ക്പീസില്‍ പ്രിയങ്ക; വൈറലായി ചിത്രങ്ങള്‍

ബോളിവുഡിന്റെ സ്‌റ്റൈലിഷ് സ്റ്റാറാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഓരോ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഫാഷന്‍ ലോകം ചര്‍ച്ചചെയ്യാറുണ്ട്. ഇപ്പോഴിതാ ഇറ്റാലിയന്‍ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ബുല്‍ഗാരിയുടെ 140-ാമത് വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പഴയ ഹോളിവുഡ് സിനിമാ സ്‌റ്റൈലിലാണ് പ്രിയങ്ക ചോപ്ര എത്തിയത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓഫ്‌ഷോല്‍ഡര്‍ ഡെല്‍ കോര്‍ ഡ്രസാണ് പ്രിയങ്ക ധരിച്ചത്. പ്രിയങ്കയുടെ ഫാഷന്‍ ലുക്കില്‍ ശ്രദ്ധേയമായത് കഴുത്തിലെ വലിയ ഡയമണ്ട് ചോക്കറായിരുന്നു. 140 കാരറ്റ് ഡയമണ്ടുകള്‍ കൊണ്ടുള്ള ഈ സെര്‍പെന്റി അറ്റേര്‍ണ നെക്ലേസ് നിര്‍മ്മിച്ചത് 2800 മണിക്കൂറുകള്‍ എടുത്താണ്. 43 മില്യന്‍ ഡോളര്‍ (ഏകദേശം 358 കോടി) ആണ് ഈ നെക്ലേസിന്റെ വില.

പ്രിയങ്ക ചോപ്ര ബുല്‍ഗാരിയുടെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറാണ്. ബ്രാന്‍ഡിന്റെ വാര്‍ഷിക പരിപാടികള്‍ നടന്നത് റോമിലായിരുന്നു. പുതിയ ഹെയര്‍സ്‌റ്റൈലില്‍ സ്റ്റണ്ണിങ് ലുക്കിലാണ് പ്രിയങ്ക പരിപാടിക്ക് എത്തിയത്. താരത്തിന്റെ ഔട്ട്ഫിറ്റിന് തികച്ചും ഇണങ്ങുന്നതായിരുന്നു ഷോര്‍ട്ട് ബോബ് കട്ട്.

'ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്' ആണ് പ്രിയങ്കയുടെ അടുത്ത ഹോളിവുഡ് ചിത്രം. 'ദി ബ്ലഫ്' എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. ഒരു പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവായും പ്രിയങ്ക എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com