വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം; കളമശേരിയിൽ അറസ്റ്റിലായത് പൊലീസുകാരൻ

എറണാകുളം റൂറല്‍ എ ആര്‍ ക്യാമ്പിലെ പൊലീസുകാരൻ വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം; കളമശേരിയിൽ അറസ്റ്റിലായത് പൊലീസുകാരൻ

കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. എറണാകുളം റൂറല്‍ എ ആര്‍ ക്യാമ്പിലെ പൊലീസുകാരൻ വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കളമശ്ശേരി കുസാറ്റ് കാംപസിന് സമീപം ഇയാൾ വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് പരാതി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് അനന്തനുണ്ണിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പൊലീസുകാരനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com