Top

'ചെസ് നമ്പര്‍ 16, ബേസില്‍ ജോസഫ്, ക്ലാസ് 7ബി, ആക്ഷന്‍ സോങ്'; വീഡിയോ പങ്കുവച്ച് ടൊവിനോ

ആക്ഷന്‍ സോങ്ങും തീമിന്നല്‍ തന്നെയെന്ന് ആരാധകര്‍

24 Nov 2021 11:35 AM GMT
ഫിൽമി റിപ്പോർട്ടർ

ചെസ് നമ്പര്‍ 16, ബേസില്‍ ജോസഫ്, ക്ലാസ് 7ബി, ആക്ഷന്‍ സോങ്; വീഡിയോ പങ്കുവച്ച് ടൊവിനോ
X

ടൊവിനോ തോമസും ബേസില്‍ ജോസഫും തമ്മിലുള്ള സൗഹൃദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാകാറുണ്ട്. ഇപ്പോള്‍ ബേസില്‍ ജോസഫിന്റെ ഒരു ആക്ഷന്‍ സോങ്ങാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ടൊവിനോ തോമസാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'ആക്ഷന്‍ സോങ്, ചെസ് നമ്പര്‍ 16, ബേസില്‍ ജോസഫ്, ക്ലാസ് 7ബി, പാട്ട് തീമിന്നല്‍. പ്രേക്ഷകരുടെ പ്രതികരണം നോക്കി അടുത്ത ഭാഗമെത്തും'. എന്നാണ് വീഡിയോ പങ്കുവച്ച് ടൊവിനോ കുറിച്ചത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ആക്ഷന്‍ സോങ്ങും തീമിന്നല്‍ തന്നെയെന്നാണ് ആരാധകര്‍ പറയുന്നത്.

ഗോദ എന്ന ചിത്രത്തിന് ശേഷം ടൊവിനോയും ബേസിലും ഒന്നിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. നെറ്റ്ഫ്‌ലിക്‌സിലൂടെ ഡിസംബര്‍ 24ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരം മിന്നല്‍ മുരളിയില്‍ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. അജു വര്‍ഗീസ് ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെയായിരിക്കും അവതരിപ്പിക്കുക.

Next Story

Popular Stories