അൽഫോൻസ് പുത്രൻ അവതരിപ്പിക്കുന്ന 'കപ്പ്' : മാത്യു തോമസ് ചിത്രത്തിലെ പുതിയ ഗാനം 'ചിരിമലരുകളെ'

ബാഡ്മിന്റനോട് അതിയായ ഇഷ്ട്ടമുള്ള ഒരു ചെറുപ്പക്കാരന്റെ കഥയാണ് 'കപ്പ്' എന്ന ചിത്രം പറയുന്നത്.

അൽഫോൻസ് പുത്രൻ അവതരിപ്പിക്കുന്ന 'കപ്പ്' : മാത്യു തോമസ് ചിത്രത്തിലെ പുതിയ ഗാനം 'ചിരിമലരുകളെ'
dot image

മാത്യു തോമസിനെ നായകനാക്കി നവാഗതനായ സഞ്ജു വി.സാമുവൽ കഥ എഴുതി സംവിധാനം ചെയ്യുന്ന 'കപ്പ്' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'ചിരിമലരുകളെ' എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദ് ആണ്. മനു മഞ്ജിത്ത് വരികളെഴുതിയിരിക്കുന്ന ഗാനത്തിന് ഷാൻ റഹ്മാൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രധാന വേഷത്തിലെത്തുന്ന മാത്യു തോമസ്, റിയ ഷിബു എന്നിവർ അവതരിപ്പിക്കുന്ന കണ്ണൻ, അന്ന എന്നിവർക്കിടയിലുള്ള പ്രണയത്തെ അവതരിപ്പിക്കുന്ന ഗാനമായിട്ടാണ് 'ചിരിമലരുകളെ' ചിത്രീകരിച്ചിരിക്കുന്നത്. 'കപ്പ്' സെപ്റ്റംബർ 27 ന് തിയേറ്ററുകളിലെത്തും.

അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലിനാ മേരി ആൻ്റണി എന്നിവർ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അൽഫോൻസ് പുത്രൻ ആണ്. മലയോര ഗ്രാമമായ ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിൽ താമസിക്കുന്ന ബാഡ്മിന്റനോട് അതിയായ ഇഷ്ട്ടമുള്ള ഒരു ചെറുപ്പക്കാരന്റെ കഥയാണ് 'കപ്പ്' എന്ന ചിത്രം പറയുന്നത്. ഗുരു സോമസുന്ദരം, ജൂഡ് ആന്തണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം എന്നിവർ ചേർന്നാണ് കപ്പിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ : നിഖിൽ എസ് പ്രവീൺ, എഡിറ്റർ : റെക്സൺ ജോസഫ്, പശ്ചാത്തല സംഗീതം : ജിഷ്ണു തിലക്, പ്രൊഡക്ഷൻ കൺട്രോളർ : നന്ദു പൊതുവാൾ, ആർട്ട് ഡയറക്ടർ : ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യു ഡിസൈനർ : നിസാർ റഹ്മത്ത്, മേക്കപ്പ് : ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : മുകേഷ് വിഷ്ണു രഞ്ജിത്ത് മോഹൻ, സൗണ്ട് ഡിസൈനർ : കരുൺ പ്രസാദ്, ഫൈനൽ മിക്സ് : ജിജു ടി ബ്രൂസ്, കളറിസ്റ്റ് : ലിജു പ്രഭാകർ.

വി എഫ് എക്സ് : ജോർജി ജിയോ അജിത്, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ : തൻസിൽ ബഷീർ, സൗണ്ട് എഞ്ചിനീയർ : അനീഷ് ഗംഗാദരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പൗലോസ് കുറുമറ്റം, അസോസിയേറ്റ് ഡയറക്ടർ : ബാബു ചേലക്കാട്, അസിസ്റ്റന്റ് ഡയറക്റ്റേഴ്സ് : അരുൺ രാജ് ശരത് അമ്പാട്ട് അരുൺ ബാബുരാജ്, പ്രൊജക്റ്റ് ഡിസൈനർ : മനോജ് കുമാർ, പ്രൊഡക്ഷൻ മാനേജർ : വിനു കൃഷ്ണൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് : സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ : ഇലുമിനാർട്ടിസ്ററ്.

dot image
To advertise here,contact us
dot image