കർണൻ ആവർത്തിക്കുമോ; ബൈസണിന് ശേഷം ധനുഷ് സിനിമയുമായി മാരി സെൽവരാജ്

ധനുഷിനൊപ്പമുള്ള മാരി സെൽവരാജിന്റെ രണ്ടാമത്തെ ചിത്രമായിരിക്കുമിത്

കർണൻ ആവർത്തിക്കുമോ; ബൈസണിന് ശേഷം ധനുഷ് സിനിമയുമായി മാരി സെൽവരാജ്
dot image

തമിഴ് നടൻ ധനുഷിനൊപ്പം വീണ്ടും സിനിമ ചെയ്യാനൊരുങ്ങുന്നതായി സംവിധായകൻ മാരി സെൽവരാജ്. കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്. ബൈസൺ എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ധനുഷിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ധനുഷിനൊപ്പമുള്ള മാരി സെൽവരാജിന്റെ രണ്ടാമത്തെ ചിത്രമായിരിക്കുമിത്. ഇരുവരും ഒന്നിച്ച കർണൻ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ സിനിമയാണ്. ലാൽ, രജീഷ വിജയൻ തുടങ്ങിയ താരനിര ഭാഗമായ സിനിമ 2021ലാണ് റിലീസ് ചെയ്തത്.

അതേസമയം മാരി സെൽവരാജിന്റെ പുതിയ സിനിമയായ വാഴൈ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. നിഖില വിമൽ, കലൈയരസൻ എന്നിവർക്കൊപ്പം രാഗുൽ, പൊൻവെൽ എന്നീ കുട്ടികളും വാഴൈയില് പ്രധാന വേഷമിടുന്നു. സന്തോഷ് നാരായണനാണ് സംഗീതം നല്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വർ. കർണ്ണൻ, മാമന്നൻ എന്നീ സിനിമകൾക്ക് ശേഷം മാരി സെൽവരാജ് - തേനി ഈശ്വർ കോംബോയിലെത്തിയ ചിത്രമാണിത്.

dot image
To advertise here,contact us
dot image