'പാട്ടിന് പാട്ട്, ഇടിക്ക് ഇടി; ഗോട്ട് ഒരു അടിപൊളി മാസ് മസാല സിനിമ' എന്ന് അജ്മൽ അമീർ

സെപ്റ്റംബർ അഞ്ചിനാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്

'പാട്ടിന് പാട്ട്, ഇടിക്ക് ഇടി; ഗോട്ട് ഒരു അടിപൊളി മാസ് മസാല സിനിമ' എന്ന് അജ്മൽ അമീർ
dot image

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ 'ദി ഗോട്ട്'. അതിനാൽ തന്നെ സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ അജ്മൽ അമീർ ഗോട്ടിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

'അടിപൊളി മാസ് മസാല പടമായിരിക്കും. പാട്ടിന് പാട്ട്, ഇടിക്ക് ഇടി, ഫാമിലി സെന്റിമെന്റ്സ്, കോമഡിക്ക് കോമഡി. എല്ലാം കൂടി ചേർന്നൊരു പരിപാടിയായിരിക്കും,' എന്നാണ് അജ്മൽ അമീർ പറഞ്ഞത്. പുതിയ സിനിമയായ ഹണ്ടിന്റെ റിലീസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് നടന്റെ പ്രതികരണം.

സെപ്റ്റംബർ അഞ്ചിനാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. രണ്ട് മണിക്കൂർ 59 മിനിറ്റ് 39 സെക്കന്റുകളാണ് സിനിമയുടെ ദൈർഘ്യം. ചിത്രം എജിഎസ് എന്റര്ടെയിന്മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന് ശങ്കര് രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

താര സിംഹാസനം തിരിച്ചു പിടിക്കാൻ നടിപ്പിൻ നായകൻ; 'സൂര്യ 44' ചിത്രീകരണം ഇനി കേരളത്തിൽ

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്. വലിയ താരനിര തന്നെ ഭാഗമാകുന്ന സിനിമ കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്.

dot image
To advertise here,contact us
dot image