സര്പ്പാട്ട പരമ്പരൈയ്ക്ക് ദേശീയ അവാര്ഡ് നിരസിക്കപ്പെട്ടു, കാരണം എന്റെ രാഷ്ട്രീയം : പാ രഞ്ജിത്ത്

സിനിമക്ക് പുറത്ത് സംസാരിക്കുന്ന എന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ അവർ എന്റെ പടത്തിന്റെ വിധിയെ തീരുമാനിക്കുന്നു.

സര്പ്പാട്ട പരമ്പരൈയ്ക്ക് ദേശീയ അവാര്ഡ് നിരസിക്കപ്പെട്ടു, കാരണം എന്റെ രാഷ്ട്രീയം : പാ രഞ്ജിത്ത്
dot image

ദേശീയ ചലച്ചിത്ര പുരസ്കാരത്തില് തന്റെ ചിത്രമായ സര്പ്പാട്ട പരമ്പരൈ തീർത്തും അവഗണിക്കപ്പെട്ടെന്ന് സംവിധായകൻ പാ രഞ്ജിത്ത്. സിനിമക്ക് പുറത്ത് സംസാരിക്കുന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ അവർ തന്റെ പടത്തിന്റെ വിധിയെ തീരുമാനിക്കുന്നു. തന്റെ സിനിമകള്ക്ക് അംഗീകാരം ലഭിക്കരുതെന്ന് തീരുമാനിച്ചിരിക്കുകയാണ്.

സര്പ്പാട്ട പരമ്പരൈയെ വലിയൊരു വിജയമായി നമ്മൾ ആഘോഷിക്കുന്ന അതേ സമയത്ത് ആ സിനിമയുടെ രണ്ടാം പകുതി മോശമാണെന്ന് എഴുതിയവർ നിരവധിപേരുണ്ട്. അവാർഡ് ഷോകളിൽ സിനിമ തീർത്തും ഒഴിവാക്കപ്പെട്ടെന്നും പാ രഞ്ജിത്ത് പറഞ്ഞു. സിനി ഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാ രഞ്ജിത്ത് ഇക്കാര്യങ്ങള് തുറന്നുപറഞ്ഞത്.

'ക്രിട്ടിക്സ് ചോയ്സ് അവാർഡിന് സര്പ്പാട്ട പരമ്പരൈ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഇതിന് നോമിനേറ്റ് ചെയ്താൽ നിങ്ങൾക്ക് ദേശീയ അവാർഡ് ഉറപ്പാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ എൻ്റെ സിനിമക്ക് നോമിനേഷൻ പോലും ലഭിച്ചില്ല. അത് ചിത്രത്തിന് ദേശീയ അവാർഡിന് അർഹതയില്ലാത്തതുകൊണ്ടല്ല, ഞാൻ നിലകൊള്ളുന്ന രാഷ്ട്രീയത്തെക്കുറിച്ച് അവർക്ക് ബോധ്യമുള്ളതുകൊണ്ടാണ്,' എന്ന് പാ രഞ്ജിത്ത് പറഞ്ഞു.

'മാരി സെൽവരാജ് തമിഴ് സിനിമയിലെ ഏറ്റവും ഉറച്ച ശബ്ദങ്ങളിൽ ഒന്ന്' ; അഭിനന്ദിച്ച് മണിരത്നം

1970 കളില് മദ്രാസില് നിലനിന്നിരുന്ന ബോക്സിങ്ങ് കള്ച്ചറിന്റെ കഥ പറയുന്ന സാര്പ്പട്ടെെ പരമ്പരൈ വലിയ നിരൂപക പ്രശംസ നേടിയിരുന്നു. തുടര്ന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറ പ്രവര്ത്തകര് പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രതിസന്ധി മൂലം ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണ് പ്രൈമിലൂടെയാണ് ചിത്രം റിലീസിനെത്തിയത്. ദുഷാര വിജയന്, പശുപതി, ജോണ് കൊക്കന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ 9 സ്റ്റുഡിയോസ് നിര്മ്മിച്ച ചിത്രത്തിന്റെ സംഗീതം നിര്വ്വഹിച്ചത് സന്തോഷ് നാരായണനാണ്.

dot image
To advertise here,contact us
dot image