
May 25, 2025
06:32 AM
കോഴിക്കോട്: ഈ വർഷത്തെ പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് ഗോകുലം ഗോപാലന്. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയാണ് ഇദ്ദേഹം. പി വി സാമി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ പി വി ചന്ദ്രൻ ആണ് ഇക്കാര്യം അറിയിച്ചത്.
'സംസ്ഥാന അവാർഡ് കിട്ടാത്തതിൽ പരാതിയില്ല, ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു'; ആനന്ദ് ഏകർഷിമെഡിക്കൽ റെപ്രസെന്ററ്റീവായി തുടങ്ങി ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, ഗതാഗതം തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഇദ്ദേഹം ഉണ്ടാക്കിയ മുന്നേറ്റത്തിനും സേവനത്തെയും മുൻ നിർത്തിയാണ് പുരസ്കാരം. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ ചെയർമാനും ഡോ. സി കെ രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. പി വി സാമിയുടെ ചരമദിനമായ സെപ്റ്റംബർ ഒന്നിന് ശ്രീനാരായണ സെന്റനറി ഹാളിൽ നടക്കുന്ന ചടങ്ങിൽവെച്ച് പുരസ്കാരം സമ്മാനിക്കും.