ധുരന്ദർ ഇനിയും കണ്ടില്ലേ ? രണ്ടാം ഭാഗത്തിന് മുമ്പ് റീ- റിലീസ്

ധുരന്ദർ രണ്ടാം ഭാഗം റിലീസിന് മുന്നേ ആദ്യ ഭാഗം വീണ്ടും തിയേറ്ററിൽ എത്തുന്നു

ധുരന്ദർ ഇനിയും കണ്ടില്ലേ ? രണ്ടാം ഭാഗത്തിന് മുമ്പ് റീ- റിലീസ്
dot image

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ തിയേറ്ററിൽ നിന്ന് 1000 കോടിയ്ക്ക് മുകളിലാണ് നേടിയത്. സിനിമയുടെ രണ്ടാം ഭാഗം മാർച്ച് 19 ന് റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന് മുന്നേ ആദ്യ ഭാഗം ഒന്നുകൂടെ തിയേറ്ററിൽ എത്തുകയാണ്. 'ധുരന്ദർ' വെള്ളിയാഴ്ച ആഗോളതലത്തിൽ റീ റിലീസ് ചെയ്യുന്നു. ലോകമെമ്പാടുമുള്ള ഏകദേശം 500 സ്‌ക്രീനുകളിലായാണ് ചിത്രം റീ- റിലീസായെത്തുന്നത്. വ്യാഴാഴ്ച മുതൽ ഇന്ത്യയിലെ 250-ഓളം സ്‌ക്രീനുകളിലും വ്യാഴാഴ്ച മുതൽ വിദേശത്ത് 250 സ്‌ക്രീനുകളിലും ചിത്രം റീ- റിലീസ് ചെയ്യും. സിനിമ ഇതുവരെ കാണാത്തവർക്ക് സുവർണ അവസാനമാണ് ഇത്.

അതേസമയം,ധുരന്ദറിന്റെ രണ്ടാം ഭാഗത്തിന്റെ പെയ്ഡ് പ്രീമിയർ ഷോയുടെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയിരുന്നു. ഗംഭീര വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കാൻ പോകുന്നതെന്ന സൂചനകളാണ് ബുക്കിംഗ് ട്രെൻഡ് നൽകുന്നത്.400 മുതൽ 3100 രൂപ വരെയാണ് പല തിയേറ്ററുകളും ധുരന്ദർ 2 വിനായി ചാർജ് ചെയ്യുന്നത്. ബാംഗ്ലൂരിൽ റിക്ലൈനെർ സീറ്റുകളുടെ ചാർജ് 2300 -2400 വരെയാണ്. അങ്ങ് നോർത്തിലും ടിക്കറ്റ് വിലയിൽ മാറ്റമൊന്നുമില്ല. 600 മുതൽ 900 വരെയാണ് മൾട്ടിപ്ളെക്സുകളിൽ ടിക്കറ്റ് ചാർജ്. മുംബൈയിലെ ബോറിവാലിയിലെ ഐനോക്സ് മെഗാപ്ലെക്സിൽ റിക്ലൈനെർ സീറ്റുകൾക്ക് 3100 രൂപയാണ് റേറ്റ്.

എന്നാൽ നിമിഷനേരം കൊണ്ടാണ് ഇത്രയും വിലപിടിപ്പുള്ള സീറ്റുകൾ വിറ്റുപോകുന്നത്. കേരളത്തിലും സ്ഥിതി മറിച്ചല്ല. കൊച്ചിയിലെ പിവിആർ ഫോറം മാളിലെ പിഎക്സ്എൽ സ്‌ക്രീനിൽ 300, 400. 500, 1200 എന്നിങ്ങനെയാണ് ടിക്കറ്റ് വില. കേരളത്തിലും ചിത്രം വലിയ ഓപ്പണിങ് നേടുമെന്ന സൂചനകളാണ് അഡ്വാൻഡ് ബുക്കിങ്ങിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. യഷ് ചിത്രം ടോക്സിക് റിലീസ് മാറ്റിയതിനാൽ 200 മുകളിൽ സ്ക്രീനുകൾ ധുരന്ദർ 2 വിന് കേരളത്തിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. പിവിആർ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളുടെ ബുക്കിംഗ് ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

ഒരു പക്കാ ആക്ഷൻ ചിത്രമാകും രണ്ടാം ഭാഗം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. നിറയെ വയലൻസും ആക്ഷനും കൊണ്ട് സമ്പന്നമാണ് ട്രെയ്‌ലർ. രൺവീർ സിങിന്റെ അത്യുഗ്രൻ പ്രകടനം തന്നെ സിനിമ ഉറപ്പ് നൽകുമെന്നും ട്രെയ്‌ലറിലൂടെ ചിത്രത്തിന്റെ മേക്കേഴ്‌സ് ഉറപ്പ് നൽകുന്നുണ്ട്. 4 മണിക്കൂറിനടുത്ത് സിനിമയ്ക്ക് ദൈർഘ്യം ഉണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. സിനിമയുടെ ആദ്യ ഭാഗം മൂന്ന് മണിക്കൂറും 34 മിനിറ്റുമായിരുന്നു. റൺ ടൈം കൂടുതലായിട്ടും സിനിമ പ്രേക്ഷകരെ ആകർഷിച്ചിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിനും 1000 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടാൻ ആകുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

Content Highlights: The makers of Durandar have decided to bring the first part of the film back to theatres before the release of its second installment. The re-release is aimed at refreshing audiences’ memories of the story and increasing excitement for the upcoming sequel. Fans will get another chance to experience the film on the big screen, while the move also serves as a promotional strategy to build anticipation for the much-awaited second part.

dot image
To advertise here,contact us
dot image