ഒരു മണിക്കൂറോളം കാത്തു നിന്നു, സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് പരിപാടിയിൽ നിന്ന് ഇറങ്ങി പോയി നടൻ

ഷാഹിദ് കപൂറിനും തൃപ്തി ദിമ്രിക്കും വേണ്ടി ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നതോടെ ക്ഷുഭിതനായാണ് നടൻ പരിപാടിയിൽ നിന്ന് ഇറങ്ങി പോയത്

ഒരു മണിക്കൂറോളം കാത്തു നിന്നു, സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് പരിപാടിയിൽ നിന്ന് ഇറങ്ങി പോയി നടൻ
dot image

ഷാഹിദ് കപൂറിനെ നായകനാക്കി വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ കോമഡി എന്റർടെയ്നർ ചിത്രമാണ് ‘ഓ റോമിയോ’. സിനിമയുടെ ട്രെയ്ലർ ലോഞ്ചിനിടെ നടൻ നാനാ പടേക്കർ ഇറങ്ങിപ്പോയി. പരിപാടി കൃത്യസമയത്ത് ആരംഭിക്കാത്തതിനെ തുടർന്നും താരങ്ങളായ ഷാഹിദ് കപൂറിനും തൃപ്തി ദിമ്രിക്കും വേണ്ടി ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നതോടെയും ക്ഷുഭിതനായാണ് നടൻ പരിപാടിയിൽ നിന്ന് ഇറങ്ങി പോയത്. നടൻ പരിപാടിയിൽ നിന്ന് ഇറങ്ങി പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സംവിധായകൻ വിശാൽ ഭരദ്വാജ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. 'നാന ചടങ്ങിൽ നിന്ന് പോയി, എങ്കിലും എനിക്ക് അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാനുണ്ട്. ക്ലാസിലെ ഏറ്റവും വികൃതിയായ കുട്ടിയെപ്പോലെയാണ് നാന. മറ്റുള്ളവരെ വിരട്ടുകയും എന്നാൽ ഏറ്റവും കൂടുതൽ രസിപ്പിക്കുകയും ചെയ്യുന്ന ഒരു കുട്ടി.

എനിക്ക് നാനയെ 27 വർഷമായി അറിയാം, പക്ഷേ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ അത് ഗംഭീരമായേനെ. പക്ഷേ, ഞങ്ങൾ ഒരു മണിക്കൂർ കാത്തുനിർത്തിയതു കൊണ്ട് അദ്ദേഹം സാധാരണപോലെ എഴുന്നേറ്റ് ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി. അതിൽ ഞങ്ങൾക്ക് വിഷമം തോന്നിയില്ല, കാരണം ഇതാണ് നാനയെ നാനാ പടേക്കർ ആക്കുന്നതെന്ന് ഞങ്ങൾക്കറിയാം,' വിശാൽ ഭരദ്വാജ് പറഞ്ഞു.

‘ഹൈദർ’, ‘കമീനേ’ എന്നീ ചിത്രങ്ങൾക്കുശേഷം ഷാഹിദും വിശാലും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ടാറ്റൂകളും കൗബോയ് ഹാറ്റുമായി വളരെ പരുക്കൻ ലുക്കിലാണ് ഷാഹിദ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. നാന പടേക്കർ, തൃപ്തി ദിമ്റി, തമന്ന ഭാട്ടിയ, അവിനാശ് തിവാരി, ഫരിദ ജലാൽ, ദിഷ പഠാണി, ഹുസൈൻ ദലാൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സാജിദ് നദിയാ‌ദ്‌വാലയാണ് നിർമാണം. റോഹൻ നരുലയും വിശാൽ ഭരദ്വാജും ചേർന്നാണ് തിരക്കഥ. ചിത്രം ഫെബ്രുവരി 13ന് തിയറ്ററുകളിലെത്തും.

Content Highlights: Actor Nana Patekar left the venue during the trailer launch of O Romeo

dot image
To advertise here,contact us
dot image