'എന്റെ മനസിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു', ഒന്നിച്ച് ജീവിക്കാനൊരുങ്ങി ആമിർ ഖാനും ഗൗരിയും ?

'ഞങ്ങൾ പങ്കാളികളാണ്. ഞങ്ങൾ ഒരുമിച്ചാണ്. വിവാഹം എന്നത് എന്റെ ഹൃദയത്തിൽ ഉള്ള ഒന്നാണ്, ഞാൻ ഇതിനകം അവളെ വിവാഹം കഴിച്ചിട്ടുണ്ട്'

'എന്റെ മനസിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു', ഒന്നിച്ച് ജീവിക്കാനൊരുങ്ങി ആമിർ ഖാനും ഗൗരിയും ?
dot image

ബോളിവുഡ് താരം ആമിര്‍ഖാന്റെ കാമുകിയാണ് ഗൗരി സ്പ്രാറ്റ്. കഴിഞ്ഞ ഒന്നര വർഷമായി താനും ഗൗരിയും ഒരുമിച്ചാണ് എന്ന് ആമിർ വെളിപ്പെടുത്തിയിരുന്നു. മുംബൈയില്‍ തന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് പ്രണയവിവരം ആമിർ ഖാൻ മാധ്യമങ്ങളുമായി പങ്കുവെച്ചത്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ജീവിതത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. താൻ ഗൗരിയെ മനസ്സിൽ വിവാഹം ചെയ്തു കഴിഞ്ഞുവെന്ന് ആമിർ ഖാൻ പറഞ്ഞു. വിവാഹം ഔപചാരികമാക്കണോ വേണ്ടയോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.

'ഗൗരിയും ഞാനും ഗൗരവമുള്ളൊരു ബന്ധത്തിലാണ്. ഞങ്ങൾ വളരെ പ്രതിബദ്ധതയുള്ള ഇടത്തിലാണ്. ഞങ്ങൾ പങ്കാളികളാണ്. ഞങ്ങൾ ഒരുമിച്ചാണ്. വിവാഹം എന്നത് എന്റെ ഹൃദയത്തിൽ ഉള്ള ഒന്നാണ്, ഞാൻ ഇതിനകം അവളെ വിവാഹം കഴിച്ചിട്ടുണ്ട്. ഞങ്ങൾ അത് ഔപചാരികമാക്കണോ വേണ്ടയോ എന്നത് നമ്മൾ മുന്നോട്ട് പോകുമ്പോൾ തീരുമാനിക്കുന്ന കാര്യമാണ്," എന്നാണ് സ്ക്രീനിനു നൽകിയ അഭിമുഖത്തിൽ ആമിർ പറഞ്ഞത്.

ഗൗരി പ്രൊഡക്ഷൻ മേഖലയിൽ ജോലി ചെയ്യുകയാണെന്നും മുംബൈയിലെ തന്റെ വീട്ടിൽവച്ച് സൽമാൻ ഖാനും ഷാരൂഖ് ഖാനും ഗൗരിയെ പരിചയപ്പെടുത്തി കൊടുത്ത കാര്യവും ആമിർ വെളിപ്പെടുത്തിയിരുന്നു. റീന ദത്തയായിരുന്നു ആമിറിന്റെ ആദ്യഭാര്യ. 1986-ല്‍ വിവാഹിതരായ ഇവര്‍ 2002-ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. 2001-ല്‍ ലഗാന്റെ സെറ്റില്‍ വച്ചാണ് സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കിരണ്‍ റാവുവിനെ ആമിര്‍ പരിചയപ്പെടുന്നത്. 2005-ല്‍ ഇവര്‍ വിവാഹിതരായി. ഇരുവര്‍ക്കും ആസാദ് എന്നൊരു മകനുണ്ട്. 2021-ല്‍ ആമിറും കിരണും വേര്‍പിരിഞ്ഞു. ജീവിതത്തിൽ താൻ എടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു ആദ്യ വിവാഹം ആമിർ ഖാൻ തുറന്നു പറഞ്ഞിരുന്നു. ആദ്യ പങ്കാളി ആയിരുന്ന റീനയെ താൻ കുറ്റം പറയില്ലെന്നും വിവാഹം കഴിച്ച പ്രായം ആയിരുന്നു പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Aamir Khan hinted that he already considers himself married in his mind, sparking speculation about him and Gauri preparing to live together

dot image
To advertise here,contact us
dot image