
നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ താരമാണ് പവൻ കല്യാൺ. വലിയ പ്രതീക്ഷകളോടെയാണ് ഓരോ പവൻ കല്യാൺ സിനിമകളും ആരാധകർ വരവേൽക്കുന്നത്. ഇപ്പോഴിതാ അടുത്ത റിലീസിന് തയ്യറെടുക്കുകയാണ് താരം. സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിത് സംവിധാനം ചെയ്യുന്ന 'ഒജി' ആണ് ഇനി പുറത്തിറങ്ങാനുള്ള പവൻ കല്യാൺ ചിത്രം. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് ഇന്നലെ നടന്നിരുന്നു. ഇപ്പോഴിതാ ഈ ഇവന്റിൽ നിന്നുള്ള ഒരു ഭാഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇവന്റിൽ കറുത്ത ഷർട്ടും പാന്റും ധരിച്ച് സിനിമയിലെ കഥാപാത്രത്തെ ഓർമിപ്പിക്കും വിധമാണ് നടൻ പവൻ കല്യാൺ സ്റ്റേജിൽ എത്തിയത്. അദ്ദേഹത്തിന്റെ കയ്യിൽ ഒരു വാളും ഉണ്ടായിരുന്നു. സ്റ്റേജിൽ അങ്ങോട്ടുമിങ്ങോട്ടും വാളുമായി നടന്ന് ഇത് ചുഴറ്റുമ്പോൾ സെക്യൂരിറ്റി ഗാർഡിൽ ഒരാളുടെ മുഖത്ത് വാൾ കൊള്ളാൻ പോകുന്നുണ്ട്. വളരെ പെട്ടെന്നാണ് അയാൾ ഒഴിഞ്ഞുമാറുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 'ജസ്റ്റ് മിസ് ഇല്ലെങ്കിൽ ഇപ്പോൾ തല പോയേനെ' എന്ന് തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ചിത്രം ഈ വര്‍ഷം സെപ്തംബര്‍ 25 ന് തിയേറ്ററിലെത്തും. വലിയ പ്രതീക്ഷയോടെയാണ് പവൻ കല്യാൺ ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ആര്‍ആര്‍ആര്‍ എന്ന ചിത്രം നിര്‍മ്മിച്ച ഡിവിവി പ്രൊഡക്ഷന്‍ ആണ് ഈ ചിത്രം നിർമിക്കുന്നത്. ആദ്യം ചിത്രം ചിത്രത്തിന്റെ പ്രദർശനം രാത്രി ഒരു മണി മുതൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ഈ ഷോയ്ക്ക് 1000 രൂപയാണ് ടിക്കറ്റ് ചാർജായി ഈടാക്കുന്നത്. ഒരു മണിക്ക് ശേഷം 11 മണിക്കാകും സിനിമയുടെ അടുത്ത ഷോ ഉണ്ടാകുക. ഈ ഷോയിലും ടിക്കറ്റ് വർദ്ധനവുണ്ട്. സിംഗിൾ സ്‌ക്രീനുകളിൽ 125 രൂപയും മൾട്ടിപ്ലക്സുകളിൽ 150 രൂപയുമാണ് വർധിപ്പിക്കുന്നത്. അതേസമയം, സിനിമയുടെ ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ് ആണുള്ളത്.
Hamme 🏃
— Southwood (@Southwoodoffl) September 21, 2025
Escape 😶#OG #PawanKalyan pic.twitter.com/o25mdpjPgm
ഇന്ത്യയിൽ സിനിമ ആദ്യ ദിനങ്ങളിൽ ഉൾപ്പെടെ വമ്പൻ ഓപ്പണിങ് നേടുമെന്നാണ് കണക്കുകൂട്ടൽ. കല്യാണിന്റെ പക്കാ തിരിച്ചുവരവാകും സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്‍റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് പവന്‍ കല്യാൺ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം വൈകി.
Content Highlights: Pawan Kalyan OG trailer launch video goes viral