24ാം വയസ്സില്‍ വീടിന് പുറത്ത്;സ്വന്തം ഫ്‌ളാറ്റ് വാങ്ങി,കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഫ്‌ളാറ്റിലെത്തി പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

dot image

പാലക്കാട്:രണ്ട് കിലോയോളം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്ത് ആലത്തൂര്‍ പൊലീസ്. 24കാരനായ ദീപുവാണ് പിടിയിലായത്. വെങ്ങാനൂര്‍ ആറാപ്പുഴ റോഡിലെ ഇരുനില ബില്‍ഡിംഗിലെ താഴത്തെ നിലയിലെ ഫ്‌ളാറ്റില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാളെ വീട്ടുകാര്‍ നേരത്തെ ഉപേക്ഷിച്ചതാണ്. ഇതോടെ സ്വയംവരുമാനം കണ്ടെത്തുന്നതിനായി കഞ്ചാവ് വില്‍പ്പന തുടരുകയായിരുന്നു. അങ്ങനെ സ്വന്തമായി ഫ്ളാറ്റ് വാങ്ങി കച്ചവടം വ്യാപിപ്പിച്ചു. ഫ്‌ളാറ്റിലാണ് ലഹരി സൂക്ഷിക്കുന്നതും വിപണനം നടത്തുന്നതും.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഫ്‌ളാറ്റിലെത്തി പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ആലത്തൂര്‍ എസ്‌ഐ വിവേക് നാരായണന്റെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘവും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: Alathur police arrest youth with ganja

dot image
To advertise here,contact us
dot image