
ഫഹദ് ഫാസിൽ, ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് ആർട്ടിസ്റ്റ്. ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രം നിരവധി പ്രശംസകളും പുരസ്കാരങ്ങളും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് ഫഹദ്. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും സെൽഫിഷ് ആയ കഥാപാത്രമാണ് ആർട്ടിസ്റ്റിലെ മൈക്കിളെന്നും ഒരുപാട് ആസ്വദിച്ചാണ് ആ റോൾ ചെയ്തതെന്നും ഫഹദ് പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് മനസുതുറന്നത്.
'ശ്യാമപ്രസാദ് സാറിനൊപ്പം ആർട്ടിസ്റ്റ് എന്നൊരു സിനിമ ഞാൻ ചെയ്തിട്ടുണ്ട്. ഞാൻ ചെയ്തതിൽ ഏറ്റവും സെൽഫിഷ് ആയ കഥാപാത്രം അതാണ്. സ്ക്രിപ്റ്റിലും അങ്ങനെ തന്നെ ആയിരുന്നു എഴുതിയിരുന്നത്. ആ സ്ക്രിപ്റ്റിൽ ഞാൻ പൂർണമായും കൺവിൻസ്ഡ് ആയിരുന്നു. ഞാൻ ഒരുപാട് എൻജോയ് ചെയ്തു പെർഫോം ചെയ്ത കഥാപാത്രമാണ് അത്', ഫഹദിന്റെ വാക്കുകൾ.
Mammookka in #OreKadal 🩷
— Southwood (@Southwoodoffl) July 24, 2025
pic.twitter.com/Rwdvqfs817
ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള കേരള സ്റ്റേറ്റ് അവാർഡും ഫഹദിനെ തേടി എത്തിയിരുന്നു. ശ്രീറാം രാമചന്ദ്രൻ, സിദ്ധാർത്ഥ ശിവ, സൃന്ദ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം മണിയാണ് ഈ ചിത്രം നിർമ്മിച്ചത്. സംഗീതം ബിജിബാലും എഡിറ്റിംഗ് വിനോദ് സുകുമാരനുമാണ് നിർവഹിച്ചിരിക്കുന്നത്.
Content Highlights: Fahadh faasil talks about his role in artist