ഏത് വൈബ്, കൂലി വൈബ്! തലൈവർ ആട്ടം സ്‌ക്രീനിൽ കാണാം ഇപ്പോൾ അനിരുദ്ധിന്റെ ഡാൻസിൽ പിടിക്കാം

അനിരുദ്ധിന്റെ ഗെറ്റപ്പും മാസും എല്ലാം ആരാധകർക്കിടയിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.

dot image

കോളിവുഡിലെ അടുത്ത സെൻസേഷൻ ആകാൻ കെൽപ്പുള്ള ചിത്രമാണ് സൂപ്പർസ്റ്റാർ രജിനികാന്തിന്റെ കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന കൂലി കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ സിനിമയിലെ 'ചികിട്ടു' എന്ന പാട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നിമിഷ നേരം കൊണ്ട് തന്നെ തലൈവർ ആരാധകർ പാട്ട് ഏറ്റെടുത്തിട്ടുണ്ട്.

അറിവിന്റെ വരികൾ ടി രാജേന്ദർ, അനിരുദ്ധ് രവിചന്ദർ, അറിവ് എന്നിവർ ചേർന്നാണ്

ആലപിച്ചിരിക്കുന്നത്. അനിരുദ്ധിന്റെ മാസ് ഡാൻസിൽ ആണ് ഇപ്പോൾ ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത്. തലൈവർ ഡാൻസ് സ്‌ക്രീനിൽ കാണാമെന്നും അനിരുദ്ധിന്റെ പവർ ഫുൾ പെർഫോമൻസ് മതി ഇപ്പോൾ തങ്ങൾക്ക് ആശ്വാസത്തിനെന്നും പറയുകയാണ് ആരാധകർ. അനിരുദ്ധിന്റെ ഗെറ്റപ്പും മാസും എല്ലാം ആരാധകർക്കിടയിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. ഏകദേശം 81 കോടി രൂപയ്ക്കാണ് കൂലിയുടെ ഓവർസീസ് വിതരണാവാകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. തമിഴ് സിനിമയുടെ തന്നെ റെക്കോഡ് ഓവർസീസ് വിതരണത്തുകയാണ് ഇത്. സിനിമയുടെ തെലുങ്ക് റൈറ്റ്‌സ് 60 കോടി രൂപക്ക് നാഗാർജുനയുടെ ബാനറായ അന്നപൂർണ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

Content Highlights: Coolie movie chikitu song out now

dot image
To advertise here,contact us
dot image