കേസിനും വിവാദങ്ങള്‍ക്കും ശേഷം വേടനെത്തുന്നു; ആദ്യ ടെലിവിഷന്‍ അഭിമുഖം റിപ്പോര്‍ട്ടറില്‍

റിപ്പോര്‍ട്ടര്‍ടിവി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍ നയിക്കുന്ന 'കോഫി വിത്ത് അരുണ്‍' എന്ന പരിപാടിയില്‍ അതിഥിയായാണ് വേടന്‍ എത്തുന്നത്

dot image

മലയാള സംഗീതലോകത്ത് ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന യുവ ഗായകനാണ് വേടന്‍. റാപ്പ് എന്ന സംഗീതശാഖയിലൂടെ കടന്നുവന്ന വേടന്റെ പാട്ടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ വേദനകളും അനീതിക്കെതിരെയുള്ള അവരുടെ പോരാട്ടങ്ങളും പാട്ടിന് വിഷയമാക്കിയ വേടന്‍ മലയാള സിനിമാഗാന മേഖയിലും ശ്രദ്ധേയ സാന്നിധ്യമായി തുടങ്ങിയിരുന്നു.

വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ് എന്ന റാപ്പിലൂടെയാണ് വേടന്‍ ആദ്യമായി ശ്രദ്ധ നേടുന്നത്. പിന്നീട് ബുദ്ധനായി പിറ, വാ, ഭൂമി ഞാന്‍ വാഴുന്നിടം തുടങ്ങിയ പാട്ടുകളും പുറത്തുവന്നു. ഈ ഇന്‍ഡീ സിംഗിളുകള്‍ക്കൊപ്പം മഞ്ഞുമ്മല്‍ ബോയ്‌സ്, കൊണ്ടല്‍ തുടങ്ങിയ സിനിമകളില്‍ വേടന്‍ പാടിയ ഗാനങ്ങളും നിരവധി ആരാധകരെ സ്വന്തമാക്കി.

Also Read:

എന്നാല്‍ അടുത്തിടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ വേടന്‍ അറസ്റ്റിലായിരുന്നു. അദ്ദേഹം ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് ലോക്കറ്റില്‍ വനംവകുപ്പ് കേസെടുത്തതും വലിയ ചര്‍ച്ചാവിഷയമായി. പിന്നീട് പുലിപ്പല്ല് ആണെന്ന് ആരോപിച്ച് വേടനെതിരെ നടന്നത് അനാവശ്യമായ നടപടികളായിരുന്നു എന്ന വിമര്‍ശനവുമയര്‍ന്നു.

ജാമ്യം നേടി പുറത്തുവന്നതിന് പിന്നാലെ ലഹരി ഉപയോഗത്തിലെ തെറ്റ് തുറന്നുസമ്മതിച്ച വേടന്‍ താന്‍ മാറ്റങ്ങള്‍ക്ക് തയ്യാറാകുമെന്ന് അറിയിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും വേടന്‍ വാര്‍ത്തകളില്‍ വേടന്‍ നിറഞ്ഞുനിന്നിരുന്നു. വിവിധ സംഘപരിവാര്‍ സംഘടന നേതാക്കളുടെ ഭാഗത്ത് നിന്നും വേടനെതിരെ ഉണ്ടായ രൂക്ഷമായ പ്രതികരണങ്ങളായിരുന്നു അതിന് കാരണം.

എന്നാല്‍ തനിക്കെതിരെ ഉയരുന്ന പ്രതികരണങ്ങളെ ഭയക്കുന്നില്ലെന്നും ജാതീയതയ്ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ നിരന്തരം സംസാരിക്കുമെന്നുമായിരുന്നു ഇതിനോടുള്ള വേടന്റെ പ്രതികരണം. പുതിയ പാട്ടുകളുമായി സംഗീതലോകത്ത് തുടരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

മെയ് 11, ബുധനാഴ്ച റിപ്പോര്‍ട്ടറിന് നല്‍കുന്ന അഭിമുഖത്തില്‍ തന്റെ കലാജീവിതത്തെയും സാമൂഹ്യ ഇടപെടലുകളെയും ഭാവി പ്രവര്‍ത്തനങ്ങളെയും കുറിച്ച് വേടന്‍ സംസാരിക്കും. റിപ്പോര്‍ട്ടര്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍ നയിക്കുന്ന 'കോഫി വിത്ത് അരുണ്‍' എന്ന പരിപാടിയില്‍ അതിഥിയായാണ് വേടന്‍ എത്തുന്നത്. രാവിലെ എട്ട് മണിക്കായിരിക്കും അഭിമുഖം.

Content Highlights: Vedan comes for Coffee With Arun show at reporterlive

dot image
To advertise here,contact us
dot image