വിന്റേജ് അക്ഷയ് കുമാർ ഈസ് ബാക്ക്; ഇത്തവണ കംബാക്ക് ഉറപ്പിച്ചോളൂ; ചിരിപ്പിച്ച് 'ഹൗസ്ഫുൾ 5' ട്രെയ്‌ലർ

ഒരു പക്കാ കോമഡി എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്

dot image

ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് 'ഹൗസ്ഫുൾ'. 2010 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം വൻ വിജയമായതിനെത്തുടർന്ന് ചിത്രത്തിന്റേതായി നാല് ഭാഗങ്ങൾ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രങ്ങളൊക്കെയും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അഞ്ചാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നിരുന്നു.

Also Read:

മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ചിത്രം അക്ഷയ് കുമാറിന്റെ ഗംഭീര കംബാക്കിന് വഴിയൊരുക്കുമെന്നാണ് കമന്റുകൾ. ട്രെയ്ലറിൽ തന്നെ നടൻ ചിരിപ്പിക്കുന്നുണ്ടെന്നും ആ പഴയ വിന്റേജ് അക്ഷയ് കുമാർ ഈസ് ബാക്ക് എന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഒരു പക്കാ കോമഡി എന്റർടെയ്നര്‍ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

അതേസമയം, ട്രെയ്‌ലറിന് വിമർശനങ്ങളും ലഭിക്കുന്നുണ്ട്. പഴയ കോമഡികൾ വീണ്ടും ആവർത്തിക്കുന്നെന്നും അഭിനേതാക്കളുടെ പ്രകടനങ്ങൾ എല്ലാം മോശമായിരിക്കുന്നു എന്നും കമന്റുകൾ ഉയരുന്നുണ്ട്. നാല് മിനിട്ടോളമുള്ള ട്രെയ്‌ലർ സിനിമയുടെ നല്ല ഭാഗങ്ങൾ എല്ലാം തന്നെ സ്പോയിൽ ചെയ്യുന്നെന്നും അഭിപ്രായങ്ങളുണ്ട്. അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ശ്രേയസ് തൽപാഡെ, ദിനോ മോറിയ, ജാക്വലിൻ ഫെർണാണ്ടസ്, ചിത്രാംഗ സിംഗ്, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ചങ്കി പാണ്ഡെ, ഫർദീൻ ഖാൻ, സോനം ബജ്‌വ, നാനാ പടേക്കർ, ജോണി ലിവർ, സൗന്ദര്യ ഡിഷെർഹെ, സൗന്ദര്യ ഡി ഷെർഹെ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ദോസ്താന, ഡ്രൈവ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത തരുൺ മൻസുഖാനി ആണ് 'ഹൗസ്ഫുൾ 5' സംവിധാനം ചെയ്യുന്നത്. ഗ്രാൻഡ്സൺ എന്റർടൈയ്ൻമെൻസിൻ്റെ ബാനറിൽ സാജിദ് നദിയാദ്‌വാല

ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം 2025 ജൂൺ 6 ന് തിയേറ്ററിലെത്തും. സാജിദ് ഖാൻ, സാജിദ് - ഫർഹാദ്, ഫർഹാദ് സാംജി തുടങ്ങിയവരായിരുന്നു ആദ്യ മൂന്ന് ഭാഗങ്ങൾ സംവിധാനം ചെയ്തത്. 2019 ലാണ് ഹൗസ്ഫുള്ളിന്റെ നാലാം ഭാഗം പുറത്തിറങ്ങിയത്. അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ്, ബോബി ഡിയോൾ, കൃതി സാനൺ, പൂജ ഹെഗ്‌ഡെ, കൃതി ഖർബന്ദ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

Content Highlights: Housefull 5 trailer and akshay kumar gets good response

dot image
To advertise here,contact us
dot image