പണി പാളി; വ്യാജപതിപ്പ് കണ്ട് സിനിമയെ അഭിനന്ദിച്ച ആരാധകന്റെ പോസ്റ്റ് ഷെയർ ചെയ്ത് നിർമാതാവ്

ടൂറിസ്റ്റ് ഫാമിലി ചിത്രത്തിന്‍റെ അവസാന ഫ്രെയിം പോസ്റ്റ് ചെയ്ത് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം എന്ന് എക്സില്‍ ആരാധകന് പോസ്റ്റിടുകയായിരുന്നു

dot image

ശശികുമാർ, സിമ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത കോമഡി എൻ്റർടൈയ്നർ ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. മെയ് ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബോക്‌സ് ഓഫീസില്‍ വമ്പൻ കളക്ഷൻ ആണ് നേടുന്നത്. സിനിമയെ അഭിനന്ദിച്ചെത്തിയ ആരാധകന്റെ പോസ്റ്റിന് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ടൂറിസ്റ്റ് ഫാമിലി ചിത്രത്തിന്‍റെ അവസാന ഫ്രെയിമിന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം എന്ന് ആരാധകന്‍ എക്സില്‍ പോസ്റ്റിടുകയായിരുന്നു. എന്നാൽ ഈ പോസ്റ്റ് റീഷെയര്‍ ചെയ്ത നിര്‍മ്മാതാവ് 'കാണുന്നത് വ്യാജപതിപ്പ്, എന്നിട്ട് അഭിനന്ദവും' എന്നാണ് കുറിച്ചിരിക്കുന്നത്. ഇതുവരെ പുറത്തുവിടാത്ത വിഷ്വല്‍സാണ് സ്ക്രീന്‍ ഷോട്ടായി ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായതോടെയാണ് ഇദ്ദേഹം കണ്ടത് വ്യാജപതിപ്പാണെന്ന് മനസിലായത്.

അതേസമയം, ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച സിനിമയാണ് 'ടൂറിസ്റ്റ് ഫാമിലി' എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. 15 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ഇതിനോടകം 75 കോടിയാണ് നേടിയിരിക്കുന്നത്. ചിത്രത്തിലെ ഹ്യൂമറും, ഇമോഷന്‍സും, ഡ്രാമയുമെല്ലാം സംവിധായകന്‍ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ടെന്നും മികച്ചു നില്‍ക്കുന്ന പ്രകടനങ്ങള്‍ സിനിമയ്ക്കൊരു മുതല്‍ക്കൂട്ടാണെന്നും പ്രതികരണങ്ങള്‍ ഉണ്ട്. ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മിച്ച മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസും ഒപ്പം എംആര്‍പി എന്റര്‍ടൈയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ടൂറിസ്റ്റ് ഫാമിലി നിര്‍മിക്കുന്നത്.

യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷന്‍ ജിവിന്ത് ആണ്. ഷോണ്‍ റോള്‍ഡന്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. നേരത്തെ ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സിനിമകള്‍ക്ക് സംഗീതമൊരുക്കിയതും ഷോണ്‍ റോള്‍ഡന്‍ ആയിരുന്നു. അരവിന്ദ് വിശ്വനാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഭരത് വിക്രമന്‍ ആണ്.

Content Highlights:  Producer shares fan's post praising the film after seeing the fake version

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us