'ഐ ആം ഗെയി'മിനിടെ ഒരു ചെറിയ ഇടവേള; സ്റ്റുഡന്റ് കേഡറ്റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് ആന്റണി വര്‍ഗീസ്

'ഐ ആം ഗെയി'മിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണത്തിന്‍റെ ഇടവേളയിലാണ് പരിപാടിയിലേക്ക് ആന്‍റണി വര്‍ഗീസ് എത്തിച്ചേര്‍ന്നത്.

dot image

തിരുവനന്തപുരത്ത് വെച്ച് നടന്ന സ്റ്റുഡന്റ് കേഡറ്റ് ലീഡര്‍ഷിപ്പ് സമ്മിറ്റ് അസെന്റ് ഉദ്ഘാടനം ചെയ്ത് നടന്‍ ആന്റണി വര്‍ഗീസ്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിലാണ് ആന്റണി വര്‍ഗീസ് അസെന്റ് 2025 ന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളെ ട്രാഫിക് കണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് സ്റ്റുഡന്റ് കേഡറ്റ് സമ്മിറ്റിന്റെ ഭാഗമായി നടത്തുന്നത്. ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന് വേണ്ടിയും ഇതിലൂടെ കുട്ടികളെ പാകപ്പെടുത്തുന്നുണ്ട്. ആന്റണി വര്‍ഗീസിനൊപ്പം അജിത ബീഗം ഐപിഎസും ചടങ്ങിന്റെ ഭാഗമായി.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയി'മിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണത്തിനായി തിരുവനന്തുപുരത്ത് ഉണ്ടായിരുന്ന ആന്റണി വര്‍ഗീസ്, ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലെ ഇടവേളയില്‍ ആണ് പരിപാടിയുടെ ഉദ്ഘാടനത്തിനായി എത്തിച്ചേര്‍ന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്.

അതേസമയം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐ ആം ഗെയിം. ദുല്‍ഖറിനും പെപ്പെയ്ക്കുമൊപ്പം നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തമിഴില്‍ നിന്നും മിഷ്‌കിന്‍, കതിര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Content Highlights: Antony Verghese inaugurated student cadet summit Ascent 2025 at Thiruvanthapuram

dot image
To advertise here,contact us
dot image