'പ്രഭാസിനെ വിന്റേജ് സ്റ്റൈലിൽ കാണാം'; രാജാസാബിന് ഹൈപ്പ് കൂട്ടി നിധി അഗർവാൾ

ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യൽ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്

dot image

'കൽക്കി 2898 എ ഡി' എന്ന സിനിമയുടെ വിജയത്തിന് ശേഷം തെലുങ്ക് നടൻ പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് 'ദി രാജാസാബ്'. ഹൊറർ-കോമഡി ജോണറിൽ കഥ പറയുന്ന സിനിമയുടെ മേൽ ആരാധകർ വലിയ പ്രതീക്ഷയും നൽകിയിട്ടുണ്ട്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് നടി നിധി അഗർവാൾ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

ചിത്രത്തിൽ പ്രഭാസ് തന്റെ വിന്റേജ് സ്റ്റൈലിൽ വരുന്നുണ്ട് എന്നാണ് നടി പറഞ്ഞത്. ചിത്രത്തിൽ തനിക്ക് പ്രധാനപ്പെട്ട വേഷം തന്നെയാണുള്ളത്. ഹൊറർ, കോമഡി ഭാഗങ്ങളിൽ താനുമുണ്ട്. താൻ ഇതുവരെ വർക്ക് ചെയ്തിട്ടുള്ളതിൽ ഏറ്റവും രസകരമായ സെറ്റാണിത് എന്നും നടി പറഞ്ഞു.

ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യൽ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്. മാരുതി തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. സിനിമയ്ക്കായി പ്രഭാസ് പ്രതിഫലം കുറച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ഏതാനും സിനിമകളായി 150 കോടിയോളം രൂപയാണ് നടൻ പ്രതിഫലമായി വാങ്ങാറുള്ളത്. എന്നാൽ കഴിഞ്ഞ സിനിമകൾ പോലെ ഒരു മാസ് സിനിമയല്ല രാജാസാബ് എന്നതിനാൽ നടൻ 100 കോടി രൂപയാണ് വാങ്ങുന്നതെന്നായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ചിത്രത്തിന്റെ ബജറ്റ് 400 കോടി രൂപയാണ് എന്നും വാർത്തകളുണ്ട്. പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി കെ വിശ്വ പ്രസാദാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തമന്‍ എസ്സാണ് സംഗീതം. കാർത്തിക് പളനിയാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Content Highlights: Nidhhi Agerwal says that Prabhas will be back in his vintage style in The Raja Saab

dot image
To advertise here,contact us
dot image