എമ്പുരാനെ നീ തീർന്നെടാ..,ടിക്കറ്റ് ബുക്കിങ്ങിൽ തൂക്കിയടിച്ച് തല; വമ്പൻ ഓപ്പണിങ് നേടാൻ 'ഗുഡ് ബാഡ് അഗ്ലി

ആദ്യ ദിനം ചിത്രം ഒരു ബമ്പർ ഓപ്പണിങ് തന്നെ നേടാൻ സാധ്യത ഉണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. കേരളത്തിലും സിനിമയ്ക്ക് വലിയ വരവേൽപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ

എമ്പുരാനെ നീ തീർന്നെടാ..,ടിക്കറ്റ് ബുക്കിങ്ങിൽ തൂക്കിയടിച്ച് തല; വമ്പൻ ഓപ്പണിങ് നേടാൻ 'ഗുഡ് ബാഡ് അഗ്ലി
dot image

അജിത് കുമാർ-ആദിക് രവിചന്ദ്രൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ അജിത് ഫാൻസിനായുള്ള പക്കാ ട്രീറ്റ് ആകുമെന്ന സൂചനയാണ് ഇന്നലെ പുറത്തുവന്ന ട്രെയ്‌ലർ ഉൾപ്പെടെ നൽകുന്നത്. വലിയ സ്വീകരണമാണ്‌ ട്രെയ്‌ലറിന് ലഭിക്കുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ അഡ്വാൻസ് ബുക്കിംഗ് ഇന്നലെ രാത്രി ആരംഭിച്ചിരുന്നു. ഗംഭീര വരവേൽപ്പായിരിക്കും സിനിമയ്ക്ക് ലഭിക്കുന്നത് എന്ന് സൂചന നൽകുന്ന തുടക്കമാണ് സിനിമയ്ക്ക് അഡ്വാൻസ് ബുക്കിങ്ങിലൂടെ ലഭിക്കുന്നത്.

ബുക്കിംഗ് ആരംഭിച്ച് പത്ത് മണിക്കൂറുകൾ കഴിയുമ്പോൾ 66.82K ടിക്കറ്റുകളാണ് ഗുഡ് ബാഡ് അഗ്ലി വിറ്റഴിച്ചത്. പല തിയേറ്ററുകളിലും ബുക്കിംഗ് ആരംഭിച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ ടിക്കറ്റുകൾ ഫുൾ ആകുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്. ഇപ്പോൾ തന്നെ പ്രീ സെയിലിലൂടെ മാത്രം ചിത്രം 4.39 കോടി നേടിക്കഴിഞ്ഞു എന്നാണ് ട്രക്കേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം അഡ്വാൻസ് ബുക്കിങ്ങിൽ എമ്പുരാനെ മറികടക്കുമോയെന്നാണ് ഇനി ആരാധകർ നോക്കുന്നത്. ആദ്യ ദിനം ഗുഡ് ബാഡ് അഗ്ലി ഒരു ബമ്പർ ഓപ്പണിങ് തന്നെ നേടാൻ സാധ്യത ഉണ്ടെന്നാണ് കണക്കുകൂട്ടൽ. കേരളത്തിലും സിനിമയ്ക്ക് വലിയ വരവേൽപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ഏപ്രിൽ 10 നാണ് ഗുഡ് ബാഡ് അഗ്ലി റിലീസിനൊരുങ്ങുന്നത്.

ട്രെയിലറിലെ അജിത്തിന്റെ ലുക്കിനെയാണ് ആരാധകർ ഏറ്റവും കൂടുതൽ പുകഴ്ത്തുന്നത്. ഏറെ വർഷത്തിന് ശേഷം നടി സിമ്രാനും പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ട്. പ്രിയാ വാര്യർ, ഷൈൻ ടോം ചാക്കോ തുടങ്ങി മലയാളി അഭിനേതാക്കളും സിനിമയുടെ ഭാഗമാണ്. ആക്ഷൻ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ റൺ ടൈം രണ്ട് മണിക്കൂർ 18 മിനിറ്റ് ഉണ്ടാകുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്.

മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Content Highlights: Good Bad Ugly advance booking openend to a good start

dot image
To advertise here,contact us
dot image