റിലീസിനൊരുങ്ങി വിജയ് സേതുപതിയുടെ നിശബ്ദ ചിത്രം 'ഗാന്ധി ടോക്‌സ്'; ബിടിഎസ് വീഡിയോ പുറത്ത്

എ ആർ റഹ്‌മാൻ സംഗീതം പകരുന്ന ചിത്രം സംവിധാനം ചെയ്യുന്ന കിഷോർ പാണ്ഡുരംഗ് ബേലക്കറാണ്

റിലീസിനൊരുങ്ങി വിജയ് സേതുപതിയുടെ നിശബ്ദ ചിത്രം 'ഗാന്ധി ടോക്‌സ്'; ബിടിഎസ് വീഡിയോ പുറത്ത്
dot image

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ കരിയറിലെ ആദ്യത്തെ നിശബ്ദ ചിത്രം 'ഗാന്ധി ടോക്‌സ്' റിലീസിന് ഒരുങ്ങുന്നു. നേരത്തെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായം നേടിയിരുന്നു.

ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് 'ഗാന്ധി ടോക്‌സ്' റിലീസിന് ഒരുങ്ങുന്നതായി വിജയ് സേതുപതി പ്രഖ്യാപിച്ചത്. എ ആർ റഹ്‌മാൻ സംഗീതം പകരുന്ന ചിത്രം സംവിധാനം ചെയ്യുന്ന കിഷോർ പാണ്ഡുരംഗ് ബേലക്കറാണ്.

ഗാന്ധി ജയന്തി ദിനത്തിലാണ് ചിത്രത്തിന്റെ ബിടിഎസ് വീഡിയോ പുറത്തുവിട്ടത്. അരവിന്ദ് സ്വാമിയും അദിതി റാവു ഹൈദരിയുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സമാധാനം, അഹിംസ, മഹാത്മാഗാന്ധിയുടെ തത്ത്വചിന്തകളുടെ സമകാലിക പ്രസക്തി തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിക്കുന്ന ചിത്രമാണ് 'ഗാന്ധി ടോക്സ്' എന്നാണ് റിപ്പോർട്ട്.

2023 ൽ ഐഎഫ്എഫ്‌ഐയിൽ ചിത്രം പ്രീമിയർ ചെയ്തതിന് പിന്നാലെ മികച്ച നിരൂപണങ്ങൾ ചിത്രത്തിനെ കുറിച്ച് പുറത്തുവന്നിരുന്നു. പ്രീമിയർ പൂർത്തിയാക്കി ഒരുവർഷത്തിന് ശേഷമാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. 'ഗാന്ധി ടോക്സിന്റെ' തിയേറ്റർ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള എക്‌സ് പോസ്റ്റിൽ വിജയ് സേതുപതി പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image