'പ്രതീക്ഷ കെടുത്തിയില്ല, ജയറാമിന്റെ മികച്ച തിരിച്ചുവരവ്'; 'ഓസ്ലർ' പ്രേക്ഷക പ്രതികരണം

മമ്മൂട്ടിയുടെ കാമിയോയ്ക്കും തിയേറ്ററിൽ കൈയ്യടി ഉയരുന്നുണ്ട്

'പ്രതീക്ഷ കെടുത്തിയില്ല, ജയറാമിന്റെ മികച്ച തിരിച്ചുവരവ്';  'ഓസ്ലർ' പ്രേക്ഷക പ്രതികരണം
dot image

മിഥുൻ മാനുവൽ തോമസ്-ജയറാം ചിത്രം 'ഓസ്ലറി'ന്റെ ആദ്യ പ്രതികരണങ്ങൾ പ്രതീക്ഷ കൂട്ടുന്നു. ജയറാമിന്റെ തിരിച്ചുവരവെന്നുറപ്പിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ നിന്നുവരുന്ന പ്രതികരണങ്ങൾ. മമ്മൂട്ടിയുടെ കാമിയോയ്ക്കും തിയേറ്ററിൽ കൈയ്യടി ഉയരുന്നുണ്ട്. തിരക്കഥയ്ക്കും മിഥുൻ ട്രീറ്റ്മെന്റിനും അഭിനന്ദനങ്ങളെത്തുകയാണ്.

ട്വിറ്റർ പ്രതികരണങ്ങളിങ്ങനെ

മികച്ച മെഡിക്കൽ ത്രില്ലർ. ആകർഷകവുമായ ആഖ്യാനം, ക്ലൈമാക്സിലാണ് ചിത്രം പിടിമുറുക്കുന്നത്. ജയറാം മികച്ചു നിന്നു, ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമ, ആകർഷകമായ തിരക്കഥ. ജയറാം മികച്ചു നിന്നു.

മമ്മൂട്ടിയുടെ അതിഥി വേഷം തീ.. ബോറടിപ്പിക്കുന്ന രംഗങ്ങളൊന്നുമില്ല, നല്ല ട്വിസ്റ്റുകൾ ഉണ്ട്. ചില ഭാഗങ്ങൾ കുറച്ച് ദൈർഘ്യമേറിയതായി തോന്നി. മികച്ച സിനിമ അനുഭവം, ആദ്യ പകുതി കൊള്ളാം.

ടൈറ്റിൽ എഴുതി കാണിക്കുന്നത് ഒക്കെ തീ. ക്രൈം ആണ് ഫസ്റ്റ് ഹാഫ്..., ജയറാമിന്റെ മികച്ച തിരിച്ചുവരവ്, മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നിങ്ങനെയാണ് ട്വിറ്ററിൽ നിന്നെത്തുന്ന പ്രതികരണങ്ങൾ.

2020ലെ വിജയ ചിത്രം 'അഞ്ചാം പാതിരാ'യ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സിനിമയെന്നത് പ്രതീക്ഷയാണ്. ഓസ്ലറിൽ മമ്മൂട്ടി കാമിയോ വേഷത്തിൽ എത്തുന്നതും പ്രേക്ഷകരെ തിയേറ്ററിലേക്ക് അകർഷിക്കും. അബ്രഹാം ഓസ്ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us