രണ്ട് മണിക്കൂറിൽ വിറ്റത് 41,000 ടിക്കറ്റുകൾ; 'ജവാൻ' അഡ്വാൻസ് ബുക്കിംഗ് തരംഗം

ടിക്കറ്റിന് ഡിമാൻഡ് കൂടിയതോടെ വില 2400 വരെയാണ് ഈടാക്കുന്നത്

dot image

ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന മാസ് എന്റർടെയ്നർ 'ജവാൻ' റിലീസിനോടടുക്കുകയാണ്. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചതോടുകൂടി ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. അഡ്വാൻസ് ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ച് രണ്ട് മണിക്കൂറിൽ 41,000 ടിക്കറ്റുകളാണ് വിറ്റുതീർത്തിരിക്കുന്നത്. മാത്രമല്ല ടിക്കറ്റിന് ഡിമാൻഡ് കൂടിയതോടെ വില 2400 വരെയാണ് ഈടാക്കുന്നത് എന്നാണ് റിപ്പോർട്ട് . ഇന്ത്യക്ക് പുറത്ത് 1100 രൂപയാണ് ജവാന്റെ ടിക്കറ്റ് നിരക്ക്.

ഷാരൂഖ് ചിത്രം പഠാൻ റിലീസ് ചെയ്ത് എട്ട് മാസങ്ങൾ പിന്നിടുമ്പോഴാണ് മറ്റൊരു ഷാരൂഖ് ചിത്രം റിലീസിന് മുൻപ് തന്നെ വലിയ ജനപ്രീതി സ്വന്തമാക്കുന്നത്. ഒരു മണിക്കൂറിൽ ഇന്ത്യയിൽ നിന്ന് വിറ്റത് 20,000 ടിക്കറ്റുകളാണെന്നാണ് റിപ്പോർട്ട്. ഫിലിം ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ബോളിവുഡ് സിനിമ ജവാൻ ചരിത്രം സൃഷ്ടിക്കാൻ പോകുകയാണെന്നാണ് അദ്ദേഹം കുറിച്ചത്.

ദേശീയ തലത്തിൽ വെള്ളിയാഴ്ച പിവിആറിലും ഐനോക്സിലുമായി 32,750 ടിക്കറ്റുകളാണ് വിറ്റത്. സിനിപൊളിസിൽ 8,750 ടിക്കറ്റുകളും വിറ്റഴിഞ്ഞു. സെപ്റ്റംബർ ഏഴിനാണ് ചിത്രം റിലീസിനെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us