റെക്കോർഡ് ബ്രേക്കിങ് കളക്ഷൻ ലക്ഷ്യമിട്ട് 'മലൈക്കോട്ടൈ വാലിബൻ' ക്രിസ്മസിന്

നിലവിൽ വാലിബൻ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്

dot image

മോഹൻലാലിന്റെ ഒരു ഗ്രാൻഡ് എൻട്രിക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകരുടെ പ്രതീക്ഷ മുഴുവൻ ചെന്നുനിൽക്കുന്നത് 'മലൈക്കോട്ടൈ വാലിബന്റെ' മുന്നിലാണ്. പോസ്റ്ററിലെ മോഹൻലാലിന്റെ ലുക്കും ഗ്ലിംപ്സസ് വീഡിയോ നൽകുന്ന രോമാഞ്ചവും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എന്ന ഹൈപ്പുമൊക്കെയാണ് മലൈക്കോട്ടൈ വാലിബനെ മലയാളി പ്രേക്ഷകർക്ക് വളരെ സ്പെഷ്യലാക്കുന്നത്. ഇപ്പോൾ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ''ൽ പ്രചാരം നേടുന്നത്.

തിയേറ്ററിൽ നിന്നുള്ള വിവരങ്ങളനുസരിച്ച് വാലിബന്റെ റിലീസ് ക്രിസ്മസിനോടനുബന്ധിച്ചുണ്ടാകുമെന്ന് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. നിലവിൽ വാലിബൻ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. സിനിമയുടെ മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. 'ലൂസിഫറി'ന് ശേഷം മോഹൻലാലിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നതാകും വാലിബൻ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

രജനികാന്ത് ചിത്രം 'ജയിലറി'ലെ മോഹൻലാലിന്റെ കാമിയോ റോളിന് വലിയ സ്വീകാര്യതയാണ് തെന്നിന്ത്യയൊട്ടാകെ ലഭിക്കുന്നത്. മാത്യു എന്ന കഥാപാത്രമായി കയ്യടി നേടിയ നടന്റെ മാസ് പെർഫോമൻസിന്റെ തുടക്കം മാത്രമാണ് ഇതെന്നും വാലിബനിൽ മുഴുനീള പ്രകടനം കാണാമെന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഷിബു ബേബി ജോണിന്റെ ജോണ് മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന് മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര് ചേര്ന്നാണ് ചിത്രം നിർമ്മിക്കുന്നത്. പി എസ് റഫീഖിന്റേതാണ് വാലിബന്റെ തിരക്കഥ.

dot image
To advertise here,contact us
dot image