'തലൈവര് കളത്തില് സൂപ്പർ സ്റ്റാറ് ഡാ...'; നാല് ദിവസം, 300 കോടി നേട്ടത്തിൽ 'ജയിലർ'

സ്വാതന്ത്ര്യ ദിനത്തിലെ അവധികൂടി കണക്കിലെടുക്കുമ്പോൾ ജയിലർ ഇനിയും നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ

dot image

പ്രതീക്ഷകളെ വെല്ലുന്ന വിജയക്കുതിപ്പാണ് നെൽസൺ ദിലീപ്കുമാർ-രജനികാന്ത് ചിത്രം 'ജയിലർ' ബോക്സ് ഓഫീസിൽ കാഴ്ചവക്കുന്നത്. ഓഗസ്റ്റ് 10-നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഓപ്പണിങ് കളക്ഷനായി 70 കോടി നേടിയ സിനിമ നാല് ദിവസം കൊണ്ട് രാജ്യത്ത് 300 കോടി നേട്ടമുണ്ടാക്കി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിലെ അവധികൂടി കണക്കിലെടുക്കുമ്പോൾ ജയിലർ ഇനിയും നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

ഫാൻസ് ഷോകളോ സ്പെഷ്യൽ ഷോകളോ ഇല്ലാതെ തുടങ്ങിയിട്ടും തമിഴ്നാട്ടിൽ 20 കോടിക്കും മുകളിലായിരുന്നു ആദ്യദിന കളക്ഷൻ. മലയാളത്തിന്റെ മോഹൻലാലും കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാറും ഹിന്ദി താരം ജാക്കി ഷ്രോഫും കാമിയോ റോളുകളിലെത്തിയത് അതാത് പ്രദേശങ്ങളിൽ തിയേറ്ററുകളിൽ കൂടുതൽ പ്രേക്ഷകരെ എത്തിക്കുന്നുണ്ട്. 240 കോടിയാണ് സിനിമയുടെ നിർമ്മാണ ചെലവ്.

നെൽസന്റെ 'ഡോക്ടറി'നു സമാനമായി ഡാർക്ക് ഹ്യൂമർ ശൈലിയിൽ കഥ പറയുന്ന ചിത്രമാണ് ജയിലർ. വിന്റേജ് രജനികാന്തിനെ സിനിമയിൽ കാണാമെന്നാണ് പ്രേക്ഷക പ്രതികരണം. രമ്യ കൃഷ്ണൻ, തമന്ന ഭാട്ടിയ, യോഗി ബാബു, ജാഫർ സാദിഖ്, വസന്ത് രവി, മിർണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Story Highlights: Jailer box office day 4

dot image
To advertise here,contact us
dot image