
ബസ് കണ്ടക്ടറിൽ നിന്ന് തമിഴ് സിനിമയുടെ സൂപ്പർ സ്റ്റാറായ രജനികാന്ത് തന്റെ 73-ാം വയസിൽ നായകനായെത്തുന്ന 'ജയിലറി'നായി കാത്തിരിക്കുകയാണ്. ജയിലറിന്റെ റിലീസ് അടുക്കുമ്പോൾ ചുറുചുറുക്കോടെ സ്ക്രീനിൽ സ്റ്റൈൽ മന്നനായി തന്നെ നടൻ തിളങ്ങുന്നു. ഈ പ്രായത്തിലും തലൈവർക്ക് എങ്ങനെയിതിനെല്ലാം സാധിക്കുന്നു? മറുപടി അദ്ദേഹത്തിന്റെ കയ്യിൽ തന്നെയുണ്ട്. നടൻ മുൻപ് ഒരഭിമുഖത്തിൽ ജീവിത പങ്കാളി ലതയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഓർമ്മിച്ചെടുക്കുന്നത്.
തന്റെ ആരോഗ്യത്തിന് കാരണം ഭാര്യയാണെന്നും ബസ് കണ്ടക്ടറായിരുന്ന സമയത്ത് ഉണ്ടായ പല ദുശ്ശീലങ്ങളും മാറിയത് ലത വന്നതിന് ശേഷമാണെന്നും ഭാര്യയുടെ സ്നേഹമാണ് എല്ലാത്തിനും കാരണമെന്നും രജനികാന്ത് പറഞ്ഞു. സ്നേഹത്തോടെയും ശരിയായ ഡോക്ടർമാരുടെയും സഹായത്തോടെ ലത തന്നെ മാറ്റിയെടുത്തു എന്നാണ് നടൻ പറഞ്ഞത്.
എനിക്ക് ഇപ്പോൾ 73 വയസ്സായി, എന്റെ ആരോഗ്യത്തിന് കാരണം എന്റെ ഭാര്യയാണ്. ബസ് കണ്ടക്ടറായിരുന്ന സമയത്ത് തെറ്റായ ചില സൗഹൃദങ്ങൾ കാരണം പല ദുശ്ശീലങ്ങളും എനിക്കുണ്ടായി. ദിവസവും രണ്ടുനേരം മട്ടൺ കഴിക്കും. എല്ലാ ദിവസവും മദ്യപിക്കും. ഒരു നിയന്ത്രണവുമില്ലാതെ സിഗരറ്റ് വലിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. സിനിമയിൽ വന്നതിന് ശേഷം അത് ഒരുപാട് കൂടുകയും ചെയ്തു. വെജിറ്റേറിയനായ ആളുകളെ കാണുമ്പോൾ എനിക്ക് പുച്ഛമായിരുന്നു. അവർ ശരിക്കും എന്താണ് കഴിച്ചതെന്ന് ഞാൻ അത്ഭുതപ്പെടുമായിരുന്നു. സിഗരറ്റ്, മദ്യം, മാംസം എന്നിവ അപകടകരമായ സംയോജനമാണ്. പരിധിയില്ലാതെ ഇതെല്ലാം ചെയ്യുന്നവർ 60 വയസ്സ് വരെ ആരോഗ്യത്തോടെ ജീവിച്ചിട്ടില്ല. 60 വയസ്സ് തികയുന്നതിന് മുമ്പ് പലരും പല ആരോഗ്യപ്രശ്നങ്ങളും നേരിട്ടിട്ടുണ്ട്. ഉദാഹരണങ്ങൾ ധാരാളമാണ്. സ്നേഹം കൊണ്ട് എന്നെ മാറ്റിയത് ലതയാണ്. സ്നേഹത്തോടെയും ശരിയായ ഡോക്ടർമാരുടെയും സഹായത്തോടെ അവൾ എന്നെ മാറ്റിയെടുത്തു, രജനികാന്ത് പറഞ്ഞു.