Top

'ഒരു വർഷം ഓസ്ട്രേലിയയിൽ ഇരുന്ന് പൂർത്തിയാക്കിയ തിരക്കഥയുമായി നാട്ടിൽ വന്നു'; '21 ഗ്രാംസ്' സംവിധായകൻ

ഫീൽ ഗുഡ് മൂവിയേക്കാൾ തനിക്ക് എളുപ്പം തൃപ്തിപെടുത്താൻ പറ്റുന്ന കഥ ത്രില്ലർ തന്നെയാണ്.

17 March 2022 2:42 PM GMT
ഫിൽമി റിപ്പോർട്ടർ

ഒരു വർഷം ഓസ്ട്രേലിയയിൽ ഇരുന്ന് പൂർത്തിയാക്കിയ തിരക്കഥയുമായി നാട്ടിൽ വന്നു; 21 ഗ്രാംസ് സംവിധായകൻ
X

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം '21 ഗ്രാംസ്' നാളെ റിലീസ് ചെയ്യുകയാണ്. സിനിമയുടെ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് സംവിധായകൻ ബിബിൻ കൃഷ്ണയാണ്. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം.

'ഒരു വർഷം ഓസ്ട്രേലിയയിൽ ഇരുന്ന് പൂർത്തിയാക്കിയ തിരക്കഥയുമായി നാട്ടിൽ വന്നു. നിർമാതാവിനെ തേടുന്നതിന് മുൻപേ തന്റെ കൈയിൽ ഉള്ള പരിമിതികൾ ഉപയോഗിച്ച് 21ഗ്രാംസിന്റെ ചില പ്രധാന ഭാഗങ്ങൾ ആദ്യമേ ഷൂട്ട്‌ ചെയ്തിരുന്നു. പിന്നീടാണ് സുഹൃത്തും നിർമ്മാതാവുമായ റിനീഷിനെ കാണാൻ എത്തുന്നത്. കണ്ട് പഴകിയ ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായി പ്രേക്ഷരെ അവസാനം വരെ പിടിച്ചിരുത്താൻ എന്ത് ചെയാം എന്നായിരുന്നു എഴുതുമ്പോൾ ചിന്തിച്ചത്', ബിബിൻ കൃഷ്ണ പറയുന്നു.

സാധാരണ കാണുന്ന ക്ലിഷേ എടുത്തുകളയാൻ തന്നാൽ ആവുന്ന വിധം ശ്രമിച്ചിട്ടുണ്ട്. ഫീൽ ഗുഡ് മൂവിയേക്കാൾ തനിക്ക് എളുപ്പം തൃപ്തിപെടുത്താൻ പറ്റുന്ന കഥ ത്രില്ലർ തന്നെയാണ്. 'ത്രില്ലർ ആവുമ്പോൾ നിങ്ങളുടെ ഊഹങ്ങൾ തെറ്റുന്നത്തോടെ എന്റെ കഥ ജയിച്ചു. ലോജിക്കൽ പാർട്ട്‌ എല്ലാം ഒത്തിരി പഠിച്ചിരുന്നു എഴുതുന്ന സമയത്ത്. ഒരുപാട് പുസ്തകങ്ങൾ പഠിച്ചിരുന്നു' എന്ന് ബിബിൻ പറഞ്ഞു.

'ആദ്യം ഷോർട്ഫിലിം ചെയ്യാമെന്ന് വിചാരിച്ചു അത് എല്ലാവരും ചെയുന്നത് പോലെ ആവില്ലേ അതുകൊണ്ട് അത് വിട്ട് സ്റ്റോറിബോർഡ്, പിന്നെ ആനിമേറ്റ് ചെയ്തു. പക്ഷെ അതുപൂർണമായും വർക്ക്‌ ആവാത്തതുപോലെ തോന്നി. അവസാനം ഇത് തന്നെ ഷൂട്ട്‌ ചെയ്യാം എന്നു വിചാരിച്ചു. പക്ഷെ റിസ്ക് കൂടുതൽ ആണ്.അങ്ങനെ മനസ്സിൽ ഒരു സിനിമ കണ്ടിട്ട്, അതിനെ മനസ്സിൽ കട്ട്‌ ചെയ്തു ആവശ്യമുള്ള സീൻസ് മാത്രം ഷൂട്ട്‌ ചെയ്തു. പിന്നീട് ആ സിനിമയാണ് ഇപ്പോൾ 21ഗ്രാംസ് ഇപ്പോ തിയേറ്ററിൽ എത്തി നിൽക്കുന്നത്', ബിബിൻ കൂട്ടിച്ചേർത്തു.

story highlights: i like to make thrillers more than feel good movies, says 21 grams movie director

Next Story