ബഹുതല വ്യാഖ്യാന സാധ്യതകള് തുറന്നിടുന്ന വിസ്മയകരമായ ദൃശ്യാനുഭവം; നന് പകല് നേരത്ത് മയക്കം

മരണവും ജനനവും സ്വപ്നവും യാഥാര്ത്ഥ്യവും ഇടകലര്ന്ന ആഖ്യാനത്തിലൂടെ ദാര്ശനികവും മാനവികവുമായ ചോദ്യങ്ങളുയര്ത്തുന്ന ചിത്രം

dot image

തിരുവനന്തപുരം: നവീനമായ ദൃശ്യഭാഷയുടെ സമര്ത്ഥമായ ഉപയോഗത്തിലൂടെ ബഹുതല വ്യാഖ്യാന സാധ്യതകള് തുറന്നിടുന്ന വിസ്മയകരമായ ദൃശ്യാനുഭവമെന്നാണ് 'നന് പകല് നേരത്തെ മയക്ക'ത്തെ ജൂറി വിശേഷിപ്പിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന് പകല് നേരത്ത് മയക്കത്തിനാണ് ഇത്തവണ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.

മരണവും ജനനവും സ്വപ്നവും യാഥാര്ത്ഥ്യവും ഇടകലര്ന്ന ആഖ്യാനത്തിലൂടെ ദാര്ശനികവും മാനവികവുമായ ചോദ്യങ്ങളുയര്ത്തുന്ന ചിത്രം. അതിര്ത്തികള് രൂപപ്പെടുന്നത് മനുഷ്യരുടെ മനസിലാണ് എന്ന യാഥാര്ത്ഥ്യത്തെ പ്രഹേളികാ സമാനമായ ബിംബങ്ങളിലൂടെ ആവിഷ്കരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന് പകല് നേരത്ത് മയക്കമെന്നും ജൂറി നിരീക്ഷിച്ചു.

ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. അതിര്ത്തിക്കപ്പുറമുള്ള അപരനെ കുറിച്ച് പ്രേക്ഷകരുടെ ഉള്ളിലുള്ള മുന്ധാരണകള് തിരുത്തിയെഴുതിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയുടെ നന്പകല് നേരത്ത് മയക്കം. 2022 ലെ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില് നന്പകല് നേരത്ത് മയക്കം വേള്ഡ് പ്രീമിയര് വിഭാഗത്തില് മത്സരിച്ചിരുന്നു. മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത സ്വീകാര്യതയാണ് ചിത്രം ഐഎഫ്എഫ്കെയില് നേടിയത്. സിനിമയ്ക്ക് ഐഎഫ്എഫ്കെയില് രജത ചകോര പുരസ്കാരവും ലഭിച്ചു.

dot image
To advertise here,contact us
dot image