മികച്ച കരിയര്‍ സ്വന്തമാക്കാം; മെഗാ കരിയര്‍ ഗൈഡന്‍സ് വെബിനാറില്‍ പങ്കെടുക്കൂ

മികച്ച കരിയര്‍ സ്വന്തമാക്കാന്‍ പലവഴികള്‍ തിരയുന്ന വിദ്യര്‍ത്ഥികള്‍ക്ക് മികച്ച അവസരമൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍

dot image

മികച്ച കരിയര്‍ സ്വന്തമാക്കാന്‍ പലവഴികള്‍ തിരയുന്ന പത്താംക്ലാസ്, +2, Degree വിദ്യര്‍ത്ഥികള്‍ക്ക് മികച്ച അവസരമൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍. വ്യത്യസ്ത മേഖലകളിലുള്ള വിദഗ്ദര്‍ പങ്കെടക്കുന്ന മണപ്പുറം ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷന്‍സ് ആന്റ് സ്‌കില്ലിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍സും, റിപ്പോര്‍ട്ടര്‍ ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ കരിയര്‍ ഗൈഡന്‍സ് വെബിനാറില്‍ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. മെയ് 19 ന് വൈകിട്ട് 6 മണി മുതല്‍ 9 മണിവരെയാണ് വെബിനാര്‍.

വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതിന് വിദഗ്ധര്‍ കൗണ്‍സിലിങ്ങിലൂടെ സഹായിക്കും. വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിന് IELTS, GERMAN, ENGLISH പരിശീലനം നല്‍കുന്ന പ്രകല്‍ഭരായ അധ്യാപകര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു.

കഴിഞ്ഞ ഒരുപതിറ്റാണ്ട് കാലമായി മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ B.COM നൊപ്പം CA/CMA മുതലായ പ്രൊഫഷണല്‍ കോഴ്‌സുകള്‍ നല്‍കിവരുന്നുണ്ട്. ഇതിന് പുറമെ സിവില്‍ സര്‍വീസ് കോച്ചിങ്, മെഡിക്കല്‍ & എന്‍ജിനീറിങ് എന്‍ട്രന്‍സ് പരിശീലനം, 100% പ്ലേസ്‌മെന്റ് സപ്പോര്‍ട്ടും NSDC സര്‍ട്ടിഫിക്കേഷനുമുള്ള തൊഴില്‍ അധിഷ്ഠിത കോഴ്‌സുകളായ Paramedical, Hospitality, Logistics, Welding, Automobiles തുടങ്ങിയ കോഴ്‌സുകളും നല്‍കിവരുന്നു.

Content Highlights: manappuram group of education and skilling institutions organizing a mega career guidance webinar

dot image
To advertise here,contact us
dot image