

കൊല്ലം: പാചക തൊഴിലാളിയായി ഒളിച്ചു താമസിക്കുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. പട്ടം സ്വദേശി ബാഹുലേയന്‍ (62) ആണ് പിടിയിലായത്. കൊല്ലം കിളികൊല്ലൂരില്‍ നിന്നാണ് വഞ്ചിയൂര്‍ പൊലീസ് പ്രതിയെ പിടികൂടിയത്. വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതിന് ഇയാള്‍ക്കെതിരെ 9 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചിയൂര്‍, മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എട്ട് വീടുകളില്‍ ഇയാള്‍ മോഷണം നടത്തിയെന്ന് പൊലീസ് പറഞ്ഞു.
Content Highlights: Police arrested Bahuleyan, a 62-year-old man from Pattom, from Kollam, where he was reportedly working as a cook. According to police, he is accused in multiple house burglary cases, including thefts reported from the Vanchiyoor and Medical College police station limits.