തിരുവനന്തപുരത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

ശ്രീകണ്ഠനെ പ്രതി ബിനു വെട്ടുകത്തി ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു

dot image

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാലയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ഇരട്ടകുളം പണംതറ പുത്തൻ വീട്ടിൽ ബിനു എന്ന 'തത്ത ബിനു' (45)വിനെ ആണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ആകാശ് ഭവനിൽ ശ്രീകണ്ഠനാണ് ഇന്നലെ രാത്രി 8.30ന് വെട്ടേറ്റത്. ചൊവ്വള്ളൂർ ഇരട്ടകുളത്തിനു സമീപത്ത് വെച്ചാണ് സംഭവം നടക്കുന്നത്. ശ്രീകണ്ഠനെ പ്രതി ബിനു വെട്ടുകത്തി ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

തുടർന്ന് രക്ഷപ്പെട്ട ബിനുവിനെ വിളപ്പിൽശാല പൊലീസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘമാണ് പിടികൂടിയത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. ബിനു എട്ടോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് ആഴ്ച മുമ്പ് ആണ് ഇയാൾ മോഷണ കുറ്റത്തിന് ജയിലിൽ നിന്നും ഇറങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ലൈംഗികാതിക്രമക്കേസ്; പ്രജ്വൽ രേവണ്ണയെ പൊലീസ് കസ്റ്റഡിയില് വിട്ടു
dot image
To advertise here,contact us
dot image