ബസിൽ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും

2023ലാണ് കേസിനാസ്പദമായ സംഭവം

ബസിൽ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും
dot image

പട്ടാമ്പി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ബസിനുള്ളിൽ ലൈംഗികാത്രികമം നടത്തിയ കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും പിഴയും. 17കാരനെതിരെ അതിക്രമം നടത്തിയ തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽ വീട് സുനിൽകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. തടവിന് പുറമേ 20,000രൂപ പിഴയും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പിഴതുക ഇരയ്ക്ക് നൽകണമെന്നാണ് പട്ടാമ്പി പോക്‌സോ കോടതി ജഡ്ജി ദിനേശൻ പിള്ള വിധിച്ചത്.

2023ലാണ് കേസിനാസ്പദമായ സംഭവം. നിർത്തിയിട്ട ബസിലാണ് അതിജീവിതൻ പീഡനത്തിന് ഇരയായിത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി എസ് ഐ സുഭാഷാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു. കൂടാതെ പതിനേഴോളം രേഖകൾ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ട് പ്രോസിക്യൂട്ടർ കെ സന്ദീപ് ഹാജരായി.

Content highlights: A man convicted of sexual assault on a bus has been sentenced to three years of rigorous imprisonment along with a fine

dot image
To advertise here,contact us
dot image