
പാലക്കാട്: വിനോദയാത്രക്ക് പോയ വിദ്യാർഥികളോട് മോശമായി പെരുമാറിയ സ്കൂൾ ക്ലർക്കിന് സസ്പെൻഷൻ. ചളവറ ഹയർ സെക്കന്ററി സ്കൂളിലെ ക്ലർക്കും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എ പി സത്യപാലനെയാണ് സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. വിനോദയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ സത്യപാലൻ വിദ്യാർഥികളോട് മോശമായി പെരുമാറുകയായിരുന്നു.
തിരഞ്ഞെടുപ്പില് വിജയിച്ച 10 ബിജെപി എംപിമാര് രാജി കൈമാറിസത്യപാലനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെൻറ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിദ്യാർഥികൾ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായിരുന്നില്ല. നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിനെ തുടർന്നാണ് സത്യപാലിനെതിരെ നടപടി എടുത്തത്. വിദ്യാർഥികള് നല്കിയ പരാതിയിൽ വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന പരാതിയിൽ ഹെഡ്മിസ്ട്രസിനെതിരെയും നടപടിയെടുത്തിട്ടുണ്ട്.