
കോഴിക്കോട്: കോഴിക്കോട് തൊട്ടിൽ പാലത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി. വേട്ടോറേമ്മൽ ഉന്നതിയിലെ വീട്ടിലാണ് 8 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശിയും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി.
സംസ്ഥാനത്ത് ലഹരി ഉപയോഗം നിയന്ത്രിക്കാനായി വ്യത്യസ്ത പദ്ധതികളാണ് എക്സൈസും കേരള സർക്കാരും ചേർന്ന് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ലഹരി കേന്ദ്രങ്ങൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സിനിമ മേഖലയിലുൾപ്പടെയുള്ള അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. സിനിമ താരങ്ങളെയും നിരീക്ഷിച്ച് വരികയാണ്.
Content Highlights- Eight cannabis plants found at home of West Bengal native in Kozhikode