കോട്ടയത്ത് കിണറ്റിൽ കരിയോയിൽ ഒഴിച്ചതായി പരാതി; മൂന്ന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി

രാവിലെ കിണറ്റിൽ വെള്ളമെടുക്കാൻ പോയപ്പോഴാണ് കരിയോയിൽ ഒഴിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടത്

കോട്ടയത്ത് കിണറ്റിൽ കരിയോയിൽ ഒഴിച്ചതായി പരാതി; മൂന്ന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി
dot image

കോട്ടയം: കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് കിണറ്റിൽ കരിയോയിൽ ഒഴിച്ചതായി പരാതി. കോട്ടയം സ്വദേശി വല്ലപ്പുഴയിൽ ഷാനവാസിൻ്റെ കിണറ്റിലാണ് കരിയോയിൽ ഒഴിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാവിലെ കിണറ്റിൽ വെള്ളമെടുക്കാൻ പോയപ്പോഴാണ് കരിയോയിൽ ഒഴിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഷാനവാസിനെ കൂടാതെ അയൽവാസികളായ മൂന്ന് കുടുംബവും ഈ കിണറ്റിൽ നിന്നാണ് വെള്ളം ഉപയോഗിക്കുന്നത്. വെള്ളത്തിൽ കരിയോയിൽ വീണതോടെ ഇവരുടെ കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ് കുടുംബങ്ങൾ.

Content Highlight; Complaint that Castor Oil was poured into the Kottayam well

dot image
To advertise here,contact us
dot image