കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷനിൽ നിന്നും മെട്രോ കണക്ട്  ഇലക്ട്രിക് ബസ് സർവ്വീസ് നാളെ മുതൽ

വാട്ടർ മേട്രോ കാക്കനാട് സ്റ്റേഷനെ ഇൻഫോപാർക്ക്, കാക്കനാട് സിവിൽ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് മെട്രോ കണക്ട് ഇലക്ട്രിക് ബസ് സർവ്വീസ്

കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷനിൽ നിന്നും മെട്രോ കണക്ട്  ഇലക്ട്രിക് ബസ് സർവ്വീസ് നാളെ മുതൽ
dot image

കൊച്ചി: വാട്ടർ മേട്രോ കാക്കനാട് സ്റ്റേഷനെ ഇൻഫോപാർക്ക്, കാക്കനാട് സിവിൽ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട്  ഇലക്ട്രിക് ബസ് സർവ്വീസ് 29 ന് ബുധനാഴ്ച ആരംഭിക്കും. മൂന്ന് ബസുകളാണ് ഈ റൂട്ടിൽ സർവ്വീസ് നടത്തുക.

കാക്കനാട് വാട്ടർ മെട്രോ -കിൻഫ്രാ -ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട് 7.15 വരെ  25 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. രാവിലെ 7, 7.20, 7.50 എന്നീ സമയങ്ങളിൽ കളമശേരിയിൽ നിന്ന് നേരിട്ട് സിവിൽ സ്റ്റേഷൻ, വാട്ടർ മെട്രോ വഴി ഇൻഫോപാർക്കിലേക്ക് സർവ്വീസ് ഉണ്ടാകും. അതുപോലെ വൈകിട്ട് , തിരിച്ച് 7.15 ന് ഇൻഫോപാർക്കിൽ നിന്നുള്ള ബസ് വാട്ടർ മെട്രോ, കാക്കനാട് വഴി കളമശേരിക്കും ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ -കളക്ട്രേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വ്വീസ്. അഞ്ച് കിലോമീറ്റർ ദൂരത്തേയ്ക്കു 20 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഹൈക്കോര്‍ട്ട്- എം ജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍ റൂട്ടുകളിലും ഘട്ടം ഘട്ടമായി ഉടനെ സർവ്വീസ് ആരംഭിക്കും.

Content Highlights: Metro connect electric bus service from Kakanad water metro station from tomorrow

dot image
To advertise here,contact us
dot image