'യുവരാജിന് 13 ട്രോഫികളുണ്ട്, കപിലിന് ആകെയൊരു ലോകകപ്പേ ളള്ളൂ!' കപിലിനെയും വിടാതെ യോഗ് രാജ് സിംഗ്

കപിലിനെക്കൂടാതെ മഹേന്ദ്ര സിം​ഗ് ധോണിക്കെതിരെയും യോ​ഗ് രാജ് വിമർശനം ഉന്നയിച്ചിരുന്നു.
'യുവരാജിന് 13 ട്രോഫികളുണ്ട്, കപിലിന് ആകെയൊരു ലോകകപ്പേ ളള്ളൂ!' കപിലിനെയും വിടാതെ യോഗ് രാജ് സിംഗ്
Updated on

എം എസ് ധോണിക്ക് പിന്നാലെ കപിൽ ദേവിനെതിരെയും കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ പിതാവ് യോ​ഗ് രാജ് സിം​ഗ്. 'എന്റെ തലമുറയിലെ മികച്ച നായകന്മാരിൽ ഒരാൾ കപിൽ ദേവായിരുന്നു. എന്നാൽ ഞാൻ കപിലിനോട് പറഞ്ഞിട്ടുണ്ട്, ലോകം നിങ്ങളുടെമേൽ ശപിക്കുന്ന അവസ്ഥ ഉണ്ടാകും. ഇപ്പോൾ നോക്കൂ, യുവരാജ് സിം​ഗിന് 13 ട്രോഫികൾ ഉണ്ട്. കപിൽ ദേവിന് സ്വന്തമായി ഒരു ലോകകപ്പ് മാത്രമെയുള്ളൂ.' യോ​ഗ് രാജ് സിം​ഗിന്റെ പ്രസ്താവന ഇങ്ങനെ.

യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കപിലിനെക്കൂടാതെ മഹേന്ദ്ര സിം​ഗ് ധോണിക്കെതിരെയും യോ​ഗ് രാജ് വിമർശനം ഉന്നയിച്ചിരുന്നു. തന്റെ മകനെതിരെ ധോണി പ്രവർത്തിച്ചുവെന്ന് യോ​ഗരാജ് ആരോപിച്ചു.

തനിക്ക് ധോണിയോട് ക്ഷമിക്കാൻ കഴിയില്ല. അയാൾ സ്വയം കണ്ണാടിയിൽ നോക്കണം. ധോണി വലിയൊരു ക്രിക്കറ്റ് താരമാണ്. പക്ഷേ തന്റെ മകനെതിരെ ധോണി പ്രവർത്തിച്ചു. എല്ലാം ഇപ്പോൾ പുറത്തുവരികയാണ്. തന്നോട് തെറ്റ് ചെയ്തവരോട് താൻ ക്ഷമിക്കുകയില്ല. അവരെ ഒരിക്കലും താൻ ഇഷ്ടപ്പെടുകയുമില്ലെന്ന് യോ​ഗരാജ് സിം​ഗ് പറഞ്ഞു.

2024ലെ ഐപിഎല്ലിൽ ചെന്നൈ പരാജയപ്പെട്ടു. എന്തുകൊണ്ടാണ് അവർ പരാജയപ്പെട്ടത്. യുവരാജ് സിം​ഗിനെ ഐസിസി അംബാസിഡർ ആക്കിയപ്പോൾ എല്ലാവരും അഭിനന്ദിച്ചു. എന്നാൽ ധോണി മാത്രം അഭിനന്ദിക്കാൻ എത്തിയില്ല. അതുകൊണ്ടാണ് ചെന്നൈ കഴിഞ്ഞ സീസൺ ഐപിഎല്ലിൽ പരാജയപ്പെട്ടതെന്നും യോ​ഗരാജ് സിം​ഗ് അഭിമുഖത്തിൽ പറയുന്നു.

'യുവരാജിന് 13 ട്രോഫികളുണ്ട്, കപിലിന് ആകെയൊരു ലോകകപ്പേ ളള്ളൂ!' കപിലിനെയും വിടാതെ യോഗ് രാജ് സിംഗ്
ട്രോളല്ല, ടീമിൽ ധോണിയുണ്ട്, മറ്റു ചിലരില്ല!; എക്കാലത്തേയും മികച്ച ഏകദിനടീമിനെ തെരഞ്ഞെടുത്ത് ​ഗംഭീർ

ഇന്ത്യൻ ടീമിൽ നാലോ അഞ്ചോ വർഷം കൂടി യുവരാജിന് കളിക്കാൻ കഴിയുമായിരുന്നു. എല്ലാവരും യുവരാജ് സിംഗിനെപ്പോലൊരു മകൻ ജനിക്കാൻ ആ​ഗ്രഹിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന് ഇനിയൊരു യുവരാജിനെ ലഭിക്കില്ലെന്ന് വിരേന്ദർ സെവാ​ഗും ​ഗൗതം ​ഗംഭീറും പറഞ്ഞിട്ടുണ്ട്. ക്യാൻസറുമായി പടപൊരുതി ഇന്ത്യൻ ടീമിന് ലോകകപ്പ് നേടിനൽകിയ യുവരാജിന് ഭാരത് രത്ന നൽകണമെന്നും യോ​ഗരാജ് സിം​ഗ് അഭിമുഖത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com