
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ ടീമിൽ ആരാവും വിക്കറ്റ് കീപ്പറെന്ന കാര്യത്തിൽ പ്രതികരണവുമായി രോഹിത് ശർമ്മ. റിഷഭ് പന്തും കെ എൽ രാഹുലും മികച്ച താരങ്ങളാണ്. ഇവരിൽ ആരെ വിക്കറ്റ് കീപ്പറായി നിയോഗിക്കണമെന്നത് ഒരു പ്രശ്നമാണ്. ടീം തിരഞ്ഞെടുപ്പിൽ ഒരു പ്രശ്നം ഉണ്ടാകുന്നത് നല്ലതാണ്. രണ്ട് പേരും മുമ്പ് മത്സരങ്ങൾ വിജയിപ്പിച്ചിട്ടുണ്ട്. താൻ ക്യാപ്റ്റനായി തുടരുന്നകാലത്തോളം ഇരുവരെയും ടീമിൽ നിലനിർത്തുകയാണ് ലക്ഷ്യമെന്ന് രോഹിത് ശർമ്മ പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ പരമ്പര ചാമ്പ്യൻസ് ട്രോഫിക്കുള്ള തയ്യാറെടുപ്പ് അല്ലെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ പറയുന്നത്. ഇത് പരിശീലന ഗ്രൗണ്ടുകൾ അല്ല. മറിച്ച് അന്താരാഷ്ട്ര ക്രിക്കറ്റാണ്. ഒരു ടീമായി എന്താണ് നേടുന്നതെന്ന് വിലയിരുത്തും. രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ നിലവാരമുള്ള ക്രിക്കറ്റ് പുറത്തെടുക്കണം. കുറച്ച് വർഷമായി ഇന്ത്യൻ ടീം ചെയ്യുന്നത് അതാണെന്നും രോഹിത് ശർമ്മ പ്രതികരിച്ചു.
ധോണിയുടെ ആരാധകൻ, കരിയറിലും ഒരുപോലെ; പാരിസിൽ ഷാർപ്പ് ഷൂട്ടറായി സ്വപ്നിൽ കുസാലെഇന്ന് ഉച്ചയ്ക്ക് 2.30 മുതലാണ് ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിന മത്സരം ആരംഭിക്കുക. ട്വന്റി 20 പരമ്പര നേടിയ ടീമിൽ നിന്ന് നിരവധി മാറ്റവുമായാണ് ഇന്ത്യൻ ടീം ആദ്യ ഏകദിനത്തിന് ഇറങ്ങുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം സൂപ്പർതാരം വിരാട് കോഹ്ലിയും ടീമിൽ മടങ്ങിയെത്തും. ശ്രേയസ് അയ്യർ, കെ എൽ രാഹുൽ തുടങ്ങിയ താരങ്ങൾക്കും ടീമിലേക്ക് തിരിച്ചുവരവിനുള്ള അവസരമാണ് പരമ്പര.