ശ്രീലങ്കയ്ക്ക് വീണ്ടും തിരിച്ചടി; പരിക്കേറ്റ് സൂപ്പര്‍ പേസറും പുറത്ത്

പേസറായ ദുഷ്മന്ത ചമീര നേരത്തെ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് മറ്റൊരു താരത്തെ കൂടി ശ്രീലങ്കയ്ക്ക് നഷ്ടമാവുന്നത്

ശ്രീലങ്കയ്ക്ക് വീണ്ടും തിരിച്ചടി; പരിക്കേറ്റ് സൂപ്പര്‍ പേസറും പുറത്ത്
dot image

കൊളംബോ: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്‍പെ ശ്രീലങ്കയ്ക്ക് വീണ്ടും തിരിച്ചടി. പേസര്‍ നുവാന്‍ തുഷാരയും പരിക്കേറ്റ് പുറത്തായെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് അറിയിച്ചു. മറ്റൊരു പേസറായ ദുഷ്മന്ത ചമീര നേരത്തെ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് താരത്തെ കൂടി ശ്രീലങ്കയ്ക്ക് നഷ്ടമാവുന്നത്.

കൈവിരലിന് പരിക്കേറ്റതാണ് തുഷാരയ്ക്ക് തിരിച്ചടിയായത്. ഫീല്‍ഡിങ് പരിശീലനത്തിനിടെയാണ് ഇടത് തള്ളവിരലിന് പരിക്കേല്‍ക്കുന്നത്. താരത്തിന് പരമ്പര മുഴുവന്‍ നഷ്ടപ്പെടുമെന്നാണ് വിവരം. തുഷാരയ്ക്ക് പകരം ദില്‍ഷന്‍ മധുഷങ്ക ടീമിലെത്തിയെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് അറിയിച്ചു.

ടി20 ലോകകപ്പില്‍ ലങ്കയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ച താരമാണ് തുഷാര. മൂന്ന് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റ് നേടിയ തുഷാരയാണ് ലോകകപ്പില്‍ ലങ്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം. മിന്നും ഫോമിലുള്ള താരത്തിന്റെ അഭാവം ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us