ഇത് എത്ര മികച്ച അനുഭവം; അഭിനന്ദനവുമായി ഗ്രെഗ് ചാപ്പല്‍

2005 മുതല്‍ രണ്ട് വര്‍ഷക്കാലം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു ഗ്രെഗ് ചാപ്പല്‍
ഇത് എത്ര മികച്ച അനുഭവം; അഭിനന്ദനവുമായി ഗ്രെഗ് ചാപ്പല്‍

സിഡ്‌നി: ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് അഭിനന്ദനവുമായി മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍. ലോകകിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. പ്രത്യേകിച്ചും രാഹുല്‍ ദ്രാവിഡ് ഈ ടീമിന്റെ ഭാഗമായതില്‍ താന്‍ ഏറെ സന്തോഷിക്കുന്നുവെന്ന് ഗ്രെഗ് ചാപ്പല്‍ പ്രതികരിച്ചു.

ക്രിക്കറ്റിനോടുള്ള ദ്രാവിഡിന്റെ അഭിനിവേശം താന്‍ മുമ്പ് കണ്ടിട്ടുള്ളതാണ്. അത് ഏറെ സന്തോഷം പകരുന്നതാണ്. ഇപ്പോള്‍ ടീമിന്റെ വിജയത്തില്‍ ദ്രാവിഡിന്റെ പദ്ധതികള്‍ നിര്‍ണായകമായിരുന്നു. ലോകകപ്പ് വിജയത്തോടെ അയാള്‍ ഇന്ത്യന്‍ ടീമിന്റെ പടിയിറങ്ങുന്നത് വളരെ മികച്ച അനുഭവമെന്നും ഗ്രെഗ് ചാപ്പല്‍ വ്യക്തമാക്കി.

ഇത് എത്ര മികച്ച അനുഭവം; അഭിനന്ദനവുമായി ഗ്രെഗ് ചാപ്പല്‍
അടുത്ത ലക്ഷ്യത്തിന് മുതിര്‍ന്ന താരങ്ങള്‍ ഉണ്ടാകും; സ്ഥിരീകരിച്ച് ജയ് ഷാ

2005 മുതല്‍ രണ്ട് വര്‍ഷക്കാലം രാഹുല്‍ ദ്രാവിഡ് നായകനായ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു ഗ്രെഗ് ചാപ്പല്‍. എന്നാല്‍ 2007 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകേണ്ടി വന്നു. പിന്നാലെ ഗ്രെഗ് ചാപ്പലിന് സ്ഥാനം നഷ്ടമായി. ഏതാനും മാസങ്ങള്‍ക്ക് ശേഷം രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു. ഗ്രെഗ് ചാപ്പലിന്റെ പരിശീലന രീതികള്‍ക്കെതിരെ അക്കാലത്തെ ഇന്ത്യന്‍ താരങ്ങള്‍ പിന്നീട് ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com